നിയന്ത്രണം തെറ്റിയ പാഴ്സല്‍ ലോറിയിടിച്ച് തടി ലോറി മറിഞ്ഞു
ദേശീയ പാതയില്‍ അമ്പലപ്പുഴ കാക്കാഴം റെയില്‍വെ മേല്‍പ്പാലത്തിന് വടക്ക് നിയന്ത്രണം തെറ്റിയ പാഴ്സല്‍ ലോറിയിടിച്ച് തടി ലോറി മറിഞ്ഞു.
പുലര്‍ച്ചെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തു നിന്ന് വന്ന മിനി പാഴ്സല്‍ ലോറി നിയന്ത്രണം തെറ്റി തൊട്ടു മുന്നില്‍ തടി കയറ്റിപ്പോയ ലോറിയിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഒരു ഭാഗത്തേക്ക് തടി ലോറി മറിയുകയായിരുന്നു. പാഴസല്‍ ലോറി ഡ്രൈവര്‍ എറണാകുളം മൂത്തകുന്നം പാലമറ്റത്ത് ചെറിയാന്റെ മകന് ആകേഷ് (38) ന് പരിക്കേറ്റു. ആകേഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അമ്പലപ്പുഴ പൊലീസും ,തകഴിയില്‍ നിന്നുള്ള ഫയര്ഫോഴ്സുംസും എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
Photo Courtesy : Google/ images are subject to copyright

