ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അടുത്ത മാര്‍ച്ചിനകം സര്‍വീസ് തുടങ്ങും
കേരളത്തില്‍ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അടുത്ത മാര്‍ച്ചിനകം സര്‍വീസ് തുടങ്ങും.
സ്ലീപ്പര്‍ ട്രെയിന്‍ സര്‍വ്വീസും മെട്രോ സര്‍വീസും അടുത്ത വര്‍ഷം കേരളത്തില്‍ തുടങ്ങും. മെമുവിന് പകരമാണ് മെട്രോ. തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്കായിരിക്കും സ്ലീപ്പര്‍ സര്‍വീസ് നടത്തുക.
ഒരു ഫസ്റ്റ് ക്ലാസ്, നാല് സെക്കന്‍ഡ് എ.സി, 11 തേഡ് എ.സി. കോച്ചുകളും പാന്‍ട്രി കാറും ഉണ്ടാകും. രാജധാനിയിലെ എല്ലാ സംവിധാനവും ഉണ്ടാകും. 3,000 പേര്‍ക്ക് യാത്ര ചെയ്യാം. 160 കിലോമീറ്റര്‍ വേഗത്തിലോടും. ഇത് ഭാവിയില്‍ 200 കിലോമീറ്ററായി വര്‍ദ്ധിപ്പിക്കുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറല്‍ മാനേജര്‍ ബി.ജി. മല്യ പറഞ്ഞു.
ഇപ്പോള്‍ 21 റൂട്ടുകളില്‍ വന്ദേഭാരത് ഓടുന്നുണ്ട്. ന്യൂഡല്‍ഹി-വാരാണസി, ന്യൂഡല്‍ഹി-കാത്ര റൂട്ടുകളില്‍ മാത്രമാണ് 160 കിലോമീറ്റര്‍ വേഗം. ചെന്നൈയില്‍നിന്ന് റെനിഗുണ്ടയിലേക്കും ജോലാര്പ്പേട്ടയിലേക്കും 130 കിലോമീറ്റര്‍ വേഗത്തില്‍ ഓടാവുന്ന രീതിയില്‍ ട്രാക്കുകള്‍ ബലപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ 110ല്‍ ഓടാം, താമസിയാതെ 130
സംസ്ഥാനത്ത് വന്ദേഭാരതിന്റെ ശരാശരി വേഗം 90 കിലോമീറ്ററാണ്. ഷൊര്‍ണൂര്‍- മംഗലാപുരം റൂട്ടില്‍ 110 കി.മീ വേഗത്തില്‍ ഓടിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. തിരുവനന്തപുരം- കൊല്ലം റൂട്ടില്‍ 100-110 കി.മീ വേഗത്തില്‍ ഓടിക്കാനും കഴിയും. ഈ വര്‍ഷം അവസാനത്തോടെ 130 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. 160 കി.മീ വേഗത്തിനുള്ള നിര്‍മ്മാണ പ്രവൃത്തികളാണ് ട്രാക്കില്‍ പുരോഗമിക്കുന്നത്.
Photo Courtesy : Google/ images are subject to copyright