സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും

സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും

സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ് നടക്കുക. രാവിലെ ആറിന് മോക്‌പോള്‍ നടത്തും. ബുധനാഴ്ച രാവിലെ പത്തിനാണ് വോട്ടെണ്ണല്‍. ഒമ്പത് ജില്ലയിലായി രണ്ട് കോര്‍പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസത്തിനകം നല്‍കിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. 16,009 പുരുഷന്മാരും 17,891 സ്ത്രീകളും ഉള്‍പ്പെടെ 33,900 വോട്ടര്‍മാരാണുള്ളത്.
പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോ ചിത്രീകരിക്കും. വോട്ടെണ്ണല്‍ ഫലം www.lsgelection.kerala.gov.in ലെ TREND ല്‍ ലഭ്യമാകും. ഫലപ്രഖ്യാപനം മുതല്‍ 30 ദിവസത്തിനകം www.sec.kerala.gov.in ല്‍ സ്ഥാനാര്‍ഥികള്‍ ചെലവു കണക്കുകള്‍ നല്‍കണം.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.