സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ
സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ എത്തി. ഇന്ന് പവന് 400 രൂപ വർദ്ധിച്ച് 45,600 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വർദ്ധിച്ചതോടെ ഒരു ഗ്രാമ സ്വർണ്ണത്തിന്റെ വില 5,700 രൂപയിലെത്തി. ആഗോളതലത്തിൽ ബാങ്കുകളുടെ തകർച്ചയാണ് സ്വർണ്ണവില ഉയരാൻ കാരണം. വരും ദിവസങ്ങളിലും സ്വർണ്ണവില വർദ്ധിക്കാനാണ് സാധ്യത.
Photo Courtesy : Google/ images are subject to copyright