ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ മരണം 300 കടന്നേക്കും
ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ മരണം 300 കടന്നേക്കും. 1000 ലേറെ പേര്‍ക്കു പരുക്ക്.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
നേരത്തെ, പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്കാന് മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉത്തരവിട്ടിരുന്നു. ചികിത്സാ ചെലവുകള്‍ സംസ്ഥാനം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കളക്ടര്‍മാര്‍, എസ്പി, ബാലസോര്‍, ഭദ്രക്, ജാജ്പൂര്‍, കെന്ദുജാര്‍ ജില്ലാ ഭരണകൂടങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരോടും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടത്തില്‍പ്പെട്ടവര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ കേന്ദ്ര റെയില്‍വേ മന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നിസാര പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
കൊല്‍ക്കത്തയിലെ ഷാലിമാര്‍ സ്റ്റേഷനില്‍ നിന്നും ഇന്നലെ ഉച്ചകഴിഞ്ഞ് 3.20 ന് പുറപ്പെട്ട ട്രെയിനാണ് ഒഡീഷയിലെ പാലാസോഡില് നിന്നും ഭുവനേശ്വര്ക്കുള്ള യാത്രാ മദ്ധ്യേ ഗുഡ്സ് ട്രയിനില്‍ ഇടിച്ച് പാളം തെറ്റിയത്. 7 കോച്ചുകള്‍ പാളം തെറ്റിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright