ഒഡീഷയിലെ ബാലസോര് ട്രെയിന് അപകടം അന്വേഷണം പ്രഖ്യാപിച്ച് റെയില്വേ
ഒഡീഷയിലെ ബാലസോര് ട്രെയിന് അപകടത്തെപ്പറ്റി അന്വേഷണം പ്രാപിച്ച് റെയില്വേ. പാളം തെറ്റിയ കോച്ചുകളില് കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. നിരവധി പേര് തകര്ന്ന കോച്ചുകള്ക്കിടിയില് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
ബാലസോര് ജില്ലയിലെ ബഹനാഗ ബസാര് സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ (12864) സൂപ്പര് ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊല്ക്കത്തയിലെ ഷാലിമാറില്നിന്നു ചെന്നൈ സെന്ട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡല് എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡല് എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.
ഇന്നലെ രാത്രി 7.20നായിരുന്നു അപകടം. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയില്വേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉള്പ്പെടെ രക്ഷാപ്രവര്ത്തനത്തിനു രംഗത്തുണ്ട്
ണ്ട് . അപകടത്തില് മരണം 300 കടന്നേക്കും. 1000 ലേറെ പേര്ക്കു പരുക്ക് പറ്റി ആശുപത്രിയിലാണ്. പലരുടെയും നില ഗുരുതരമാണ്.
Photo Courtesy : Google/ images are subject to copyright

