കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഒരാള്‍ പിടിയില്‍
മുമ്പ് റെയില്‍വേ സ്റ്റേഷന് സമീപത്ത് തീയിട്ടയാളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ഇയാള്‍ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്റെ ഒരു ബോഗി ഇന്ന് പുലര്‍ച്ചെയാണ് തീ കത്തിയത്. ഇന്നലെ രാത്രി 11.7 ന് കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ച് 11.45 ഓടെ എട്ടാം ട്രാക്കിലാണ് നിര്‍ത്തിയിട്ട തീവണ്ടിയുടെ പിന്‍ഭാഗത്ത് കോച്ചിലാണ് പുലര്‍ച്ചെ 1. 27നാണ് തീ പടര്‍ന്നത്.
ഫയര്‍ഫോഴ്സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂര്‍ണ്ണമായി കത്തി. ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേ സമയം തീവണ്ടിയ്ക്ക് തീവെച്ചതെന്ന് കരുതുന്നയാളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright