ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ഫാസ്റ്റ് ഫുഡ് കട തല്ലി തകര്‍ത്ത പ്രതിയെ പോലീസ് പിടികൂടി

ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ഫാസ്റ്റ് ഫുഡ് കട തല്ലി തകര്‍ത്ത പ്രതിയെ പോലീസ് പിടികൂടി

ആലുവ നിര്‍മ്മല സ്‌കൂളിന് സമീപം തൈക്കണ്ടത്തില്‍ ഫൈസലിനെയാണ് പോലീസ് പിടികൂടിയത്.

പിടികൂടാന്‍ വീട്ടിലെത്തിയ പോലീസിനെ നായയെ അഴിച്ച് വിട്ട് അക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ പോലീസെത്തി കീഴടക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് തിരക്കേറിയ സമയത്താണ് ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ കായനാട്ട് റോബിന്‍ എന്നയാളുടെ കട, കമ്പി വടിയും മണ്ണെണ്ണയുമായെത്തി യാതൊരു പ്രകോപനവുമില്ലാതെ തല്ലി തകര്‍ത്തത്.

ലഹരി മരുന്നിനടിമയെന്ന് സംശയിക്കുന്ന ഇയാള്‍ പോലീസ് വാഹനത്തിന്റെ ചില്ലും കൈക്കിടിച്ച് തകര്‍ത്തിരുന്നു.
ഇയാള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും, പോലീസിനെ അക്രമിച്ചതിനുമടക്കം വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

അതേസമയം ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ച പ്രതി അവിടെയും പരാക്രമം നടത്തി. വനിതാ ഡോക്ടര്‍ക്ക് മുന്നില്‍ ആയിരുന്നു പരാക്രമം.പിടിയിലായതു മുതല്‍ അക്രമവാസന പ്രകടിപ്പിച്ച പ്രതിയെ മെഡിക്കല്‍ പരിശോധനക്കെത്തിക്കുന്ന വിവരം
ജില്ലാ ആശുപത്രിയിലെ ഡോക്ടറെ അറിയിച്ചിരുന്നു. പരിശോധനക്കിടയില്‍ ഡോക്ടര്‍ കൊല ചെയ്യപ്പെട്ട സാഹചര്യത്തില്‍
ആശുപത്രിയിലെ മൂന്ന് സെക്യൂരിറ്റിമാരും ഏഴ് പോലീസുദ്യോഗസ്ഥരുടെയും കാവലിലാണ് പ്രതിയെ ചാര്‍ജുണ്ടായിരുന്ന ഡോ. അന്നയ്ക്ക് മുന്നിലെത്തിച്ചത്. കൈവിലങ്ങ് അഴിക്കണമെന്നാവശ്യപ്പെട്ടും അക്രമണവാസന പ്രകടിപ്പിച്ച് ഇയാള്‍ പോലീസ് ജീപ്പിന്റെ ചില്ലിടിച്ച് തകര്‍ത്തു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.