കെ.വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത ആഴ്ചത്തേക്ക് നീട്ടി
വ്യാജരേഖ കേസില്‍ പ്രതിയായ കെ വിദ്യ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത ആഴ്ച്ചത്തേക്ക് നീട്ടി. ജസ്റ്റീസ് ബച്ചു കുര്യന്റെ ബെഞ്ചാണ് അപേക്ഷ മാറ്റിയത്. വിദ്യ 14 ദിവസമായി ഒളിവിലാണ്.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസാണ് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിദ്യയുടെ വാദം. ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ല, കേസ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു.
വിദ്യക്കെതിരെ അഗളി പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിദ്യ വ്യാജരേഖ ചമച്ചെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ വിദ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
Photo Courtesy : Google/ images are subject to copyright