വൈയക്തികദാർശ്ശനികനായ സംരംഭകൻ: ഗോകുലം ഗോപാലൻ*

വൈയക്തികദാർശ്ശനികനായ സംരംഭകൻ: ഗോകുലം ഗോപാലൻ*

സാമൂഹികപ്രതിബദ്ധതയുള്ള വ്യക്തിയായിരിക്കുകയെന്നത് അസാധാരണമാണ് – പ്രത്യേകിച്ചും ആ വ്യക്തി ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ. എടുത്തുപറയുകയാണെങ്കിൽ, ഇന്നത്തെ തലമുറ സ്വാർത്ഥതയുടെ തലത്തിലേക്ക് ഇറങ്ങിപ്പോയിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാ ആളുകൾക്കും സമൂഹത്തിന് വേണ്ടി ജീവിതം സമർപ്പിക്കാനുള്ള യഥാർത്ഥ ധൈര്യമില്ല. മേൽപ്പറഞ്ഞ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ, പ്രസ്തുത അനുമാനങ്ങൾക്ക് അർഹതയില്ലാത്ത ആരെങ്കിലുമുണ്ടെങ്കിൽ, അദ്ദേഹത്തെ ഒരു കുലീനാത്മാവായി പരിഗണിക്കപ്പെടാൻ അർഹനാണെന്ന് പറയേണ്ടതില്ലല്ലോ. സാമൂഹിക പ്രതിബദ്ധതയുള്ള ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യം മാതൃകയാക്കിയ ആ അസാധാരണ മനുഷ്യനാണ് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമ എ എം ഗോപാലൻ (ഗോകുലം ഗോപാലൻ) എന്നുള്ളതിൽ തർക്കമില്ല. “ഞാൻ ഒരു ബിസിനസുകാരനാകണമെന്ന് തീരുമാനിച്ചപ്പോൾ, എന്ത് ബിസിനസ്സ് തുടങ്ങണം എന്നതിൽ എനിക്ക് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല.” ഗോകുലം ഗോപാലന്റെ ഈ വാക്കുകൾ ഉരുക്കുപോലെ ദൃഢതയുള്ളതായിരുന്നു. നിശ്ചയദാർഢ്യത്തോടെ തത്വങ്ങളോ പ്രവർത്തനങ്ങളോ നടപ്പിലാക്കാനായി ഏതൊരു സാഹചര്യങ്ങളേയും നേരിടാൻ നിലകൊള്ളുന്നവർ തുലോം കുറവാണ്. ഈ ധൈര്യം മായാതെ നിലനിൽക്കുമെന്നുള്ളതിൽ സംശയമില്ല. ഇപ്പോഴുള്ള ഈ നേട്ടങ്ങളൊന്നും ഒറ്റരാത്രികൊണ്ട് ഉടലെടുത്തതല്ല, കഠിനാധ്വാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും സമർപ്പണത്തിന്റെയും കടന്നുപോകലിലൂടെ രൂപപ്പെടുത്തിയതാണ്.’ എല്ലാ വലുതിനു പിന്നിലും ഒരു ചെറിയ കാൽപ്പാടുണ്ട്’ എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ല് അന്വർഥമാക്കുന്നതുപോലെ, ഈ ബിസിനസ്സ് നേതാവിന്റെ ഔദ്യോഗികജീവിതത്തിൻറെ തുടക്കവും വിനീതമായിരുന്നു.
കേരളത്തിലെ വടകരയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ ചാത്തുവിന്റെയും മാതുവിന്റേയും മകനായി ജനിച്ച ഗോപാലൻ വളരെ മിടുക്കനായ ഒരു വിദ്യാർത്ഥിയായിരുന്നു. തലശ്ശേരിയിലെ ബ്രണ്ണൻ കോളേജിൽ നിന്നും നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം, അഭിനയത്തോടുള്ള താൽപര്യം കാരണം ചെന്നൈ എന്ന സ്വപ്നനഗരത്തിലേക്ക് താമസം മാറാൻ തീരുമാനിച്ചു. ജാതിയോ മതമോ രാഷ്ട്രീയ പ്രത്യയശാസ്ത്രമോ മാത്രമല്ല, പ്രയത്നത്തിനനുസരിച്ച് റാങ്ക് ചെയ്യപ്പെടുന്ന നഗരമെന്ന നിലയിൽ ചെന്നൈ സുരക്ഷിതമാണെങ്കിലും, ചെന്നൈയിലെ അദ്ദേഹത്തിന്റെ ആദ്യദിനങ്ങൾ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു ഡോക്ടറുമായുള്ള ആകസ്മിക കൂടിക്കാഴ്ച അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു ഗെയിം ചേഞ്ചറായി പ്രവർത്തിച്ചു. അവിടെ തന്റെ വിദ്യാഭ്യാസയോഗ്യത ശ്രദ്ധേയമാണെന്ന് കണ്ടെത്തിയ അദ്ദേഹം ഡോക്ടറുടെ സഹായത്തോടെ മെഡിക്കൽ റെപ്രസന്റേറ്റീവെന്ന നിലയിൽ വെല്ലുവിളികൾ നിറഞ്ഞ ഒരു ജോലി നേടി. ബുദ്ധിമുട്ടുനിറഞ്ഞ ജോലിക്കിടയിലും തന്റെ സാമ്പത്തികസ്ഥിതി വളരെ പരിതാപകരമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം, എങ്ങനെ തനിക്ക് സാമ്പത്തീകമായി മുന്നേറാം എന്ന് ചിന്തിച്ചു. ആ ചിന്തയിൽ നിന്നുമാണ് ചിട്ടി ബിസിനസ്സ് എന്ന ആശയം ഉരുത്തിരിഞ്ഞത്. കേവലം പത്ത് അംഗങ്ങളും പ്രതിമാസഗഡുവായ 100 രൂപയും ഉള്ള ഒരു മിനി ചിട്ടി ഫണ്ട് അദ്ദേഹം സ്ഥാപിച്ചു. ചെറിയൊരു സ്റ്റാർട്ടപ്പായി ആരംഭിച്ച ഈ സംരംഭം, ഭാവിയിൽ 1000 കോടി രൂപയിലധികം വാർഷീകവിറ്റുവരവുള്ള സ്ഥാപനമായി മാറി. ഇത്തരമൊരു സാമ്പത്തികപദ്ധതിയിൽ നിന്നുമാണ് ഗോകുലം ഗ്രൂപ്പിൻറെ ഉദയം. അറുപത്തിമൂന്ന് വർഷങ്ങൾക്കുമുൻപ് ചെന്നൈയിൽ ആരംഭിച്ച ചിറ്റ് ഫണ്ട് കമ്പനിയായ ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന് രാജ്യത്തുടനീളം 473 ശാഖകളുണ്ട്.

Gokulam Gopalan
Gokulam Gopalan

വിദ്യാഭ്യാസം കേവലം ഭാവിയിൽ ഉപജീവനം നേടാനുള്ള ഒരു മാർഗ്ഗമല്ല, മറിച്ച് ലോകത്തിലെ എല്ലാറ്റിനേയും നോക്കിക്കാണാനും മനസ്സിലാക്കാനുമുള്ള ഒരു മാർഗ്ഗമാണ്. ലോകത്തിന്റെ വിധി തന്നെ മാറ്റിമറിയ്ക്കുന്നതിന് വിദ്യാഭ്യാസം അത്യാവശ്യമാണെന്നതും ഉന്നതവിദ്യാഭ്യാസം സാധാരണക്കാർക്ക് അപ്രാപ്യമാണെന്നതും, ആധുനികലോകത്ത് വിദ്യാഭ്യാസത്തിന്റെ സൂക്ഷ്മമായ പ്രാധാന്യം മനസ്സിലാക്കുന്നതിൽ വിജയിച്ചതിനാലുമാണ് ശ്രീനാരായണ ഗുരുവിന്റെ അനുയായിയായ ഗോകുലം ഗോപാലൻ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിച്ചത്. നിലവിൽ, മിഡിൽ ഈസ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്നു. ഗ്രൂപ്പിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ദുബായിലെ ഡോവ്‌കോട്ട് ഗ്രീൻ പ്രൈമറി സ്‌കൂൾ. ശ്രീ ഗോകുലം പബ്ലിക് സ്കൂൾ എന്ന പേര് ഇപ്പോൾ കേരളത്തിലുടനീളം അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതുമാണ്. സംസ്ഥാനത്ത് ഏഴിലധികം സ്‌കൂളുകളും മൂന്ന് ആർട്‌സ് കോളേജുകളും പ്രവർത്തിക്കുന്നുണ്ട്.
ഗോകുലം ഗ്രൂപ്പ് ഫിനാൻഷ്യൽ ബിസിനസ്സിൽ മാത്രം ഒതുങ്ങുന്നില്ല. ഹോസ്പിറ്റാലിറ്റി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ലോജിസ്റ്റിക്‌സ്, ഭക്ഷ്യോൽപ്പാദനം, സിനിമ, മാധ്യമം, റീട്ടെയിൽ,ടെലിവിഷൻ എന്നിവയിൽ സാന്നീദ്ധ്യം ഉറപ്പിച്ചു. 12,000 ൽ കുറയാത്ത ആളുകൾ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. അതിന്റെ വാർഷീകവിറ്റുവരവ് 2000 കോടിയിലധികമാണ്. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഫൗണ്ടേഷൻ, സംസ്ഥാനത്തിന്റെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയുടെ വിലപ്പെട്ട സമ്പത്താണ്. ഗ്രൂപ്പിന്റെ കോളേജ് ലോകോത്തര മെഡിക്കൽ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതു കൂടാതെ സംസ്ഥാനത്തെ ഏറ്റവും വാഗ്ദാനമായ മെഡിക്കൽകോളേജുകളിലൊന്നാണ്. മെഡിക്കൽകോളേജിൽ വയോജനങ്ങൾക്കായി പ്രത്യേക ബ്ലോക്കുണ്ട്. ഈ ബ്ലോക്ക് പ്രധാനമായും നിരാലംബരെ സേവിക്കുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളിലൊന്നായ ജിജി ഹോസ്പിറ്റൽ (തിരുവനന്തപുരം) ഗോകുലം ഗ്രൂപ്പിന്റെ ഉടമസ്ഥതയുണ്ട്.
ഇത്തരം പ്രവർത്തനങ്ങൾക്കിടയിലും, തന്റെ താൽപ്പര്യങ്ങൾ നടപ്പിലാക്കാനും അദ്ദേഹം സമയം കണ്ടെത്തി. ഒരു പ്രമുഖ നിർമ്മാതാവെന്ന നിലയിലും നടനെന്ന നിലയിലും അദ്ദേഹം ചലച്ചിത്രമേഖലയിലും ഗോകുലം ഗ്രൂപ്പിന്റെ മുദ്ര പതിപ്പിച്ചു. കേരളവർമ്മ പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി തുടങ്ങി യവ നിരവധി മലയാളികൾ അവരുടെ ഹൃദയത്തോട് ചേർത്ത ചിത്രങ്ങളാണ്. തമിഴ് സൂപ്പർസ്റ്റാർ വിജയുടെ അച്ഛൻ ചന്ദ്രശേഖർ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാതാവ് എന്ന നിലയിലാണ് ഗോപാലൻ ശ്രദ്ധേയനായത്. 2017, 2019 വർഷങ്ങളിൽ യഥാക്രമം നേതാജി, ക്ലിന്റ് എന്നീ രണ്ട് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രമേഖലയ്‌ക്കൊപ്പം, അതിവേഗം വളരുന്ന മലയാളം ടെലിവിഷൻ ചാനലായ ഫ്‌ളവേഴ്‌സ് ടിവിയിലും മലയാളം വാർത്താ ചാനൽ 24 ന്യൂസിലും ഗോകുലം ഗ്രൂപ്പിന് ടെലിവിഷൻ മേഖലയിൽ സുപ്രധാനമായ സ്ഥാനം ഉണ്ട്. കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്ത ഏറ്റവും പുതിയ ടിവി പരമ്പരയായ മഹാ ഗുരുവിലൂടെ വിതരണരംഗത്തേക്കും ചുവടുറപ്പിച്ചു. 15 ൽ കുറയാത്ത സിനിമകൾ നിർമ്മിച്ച് ഒരു നിർമ്മാതാവ് എന്ന നിലയിൽ അദ്ദേഹം തന്റെ പ്രാവീണ്യം തെളിയിച്ചു. രണ്ട് സിനിമകൾ, രണ്ട് ടെലിവിഷൻ സീരിയലുകൾ, ഒരു ടെലിവിഷൻ പരമ്പര എന്നിവയുടെ ഫിലിം ഡിസ്ട്രിബ്യൂട്ടറായും അദ്ദേഹം കലാരംഗത്ത് സാന്നീധ്യമുറപ്പിച്ചിട്ടുണ്ട്.
ഗോകുലം പാർക്ക് (ചെന്നൈ), ഗോകുലം പാർക്ക് (കോയമ്പത്തൂർ), ഗോകുലം പാർക്ക് ശബരി (ഒഎംആർ, ചെന്നൈ), ഗോകുലം പാർക്ക് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്റർ (കൊച്ചി), ശ്രീ ഗോകുലം നളന്ദ റിസോർട്ട്സ് (നീലേശ്വരം), ശ്രീ ഗോകുലം വനമാല (ഗുരുവായൂർ) ശ്രീ ഗോകുലം റസിഡൻസി (തൃശൂർ), ഹോട്ടൽ ഗോകുലം ഫോർട്ട് (തലശ്ശേരി), ഗോകുലം ഗ്രാൻഡ് ഹോട്ടൽ ആൻഡ് സ്പാ (ബെംഗളൂരു) എന്നിവ അദ്ദേഹത്തിന്റെ ചില ഹോസ്പിറ്റാലിറ്റി സംരംഭങ്ങളിൽ ഉൾപ്പെടുന്നു. ബിസിനസ്സ്, ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, ലോജിസ്റ്റിക്‌സ്, നിർമ്മാണം, സിനിമ എന്നീ ബിസിനസ്സിന്റെ എല്ലാ കോണുകളിലും വിജയിച്ച ദൗത്യമെന്ന നിലയിൽ ഗോകുലം ഗ്രൂപ്പ് മുന്നിൽ നിൽക്കുന്നു. 12,000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകിക്കൊണ്ട്, നൂറുകണക്കിന് കുടുംബങ്ങൾ അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾക്ക് കീഴിൽ അവരുടെ ദൈനംദിനജീവിതമാർഗ്ഗം കണ്ടെത്തുന്നു. ശ്രീനാരായണ സഹോദരധർമ്മ വേദിയുടെ (എസ്എൻഎസ്ഡിവി) ചെയർമാനെന്ന നിലയിലും ചെന്നൈയിലെ ശ്രീനാരായണ ധർമ്മപരിപാലനയോഗം (എസ്എൻഡിപി യോഗം) ശാഖയുടെ പ്രസിഡന്റെന്നനിലയിലും അദ്ദേഹം ശ്രദ്ധേയനാണ്.
തന്റെ ബിസിനസ്സ് സംരംഭങ്ങളിലൂടെ സമൂഹത്തിന് നൽകിയ സംഭാവനകളെ മാനിച്ച് പ്രശസ്തമായ “ജെം ഓഫ് ഇന്ത്യ,’96”, ഉദ്യോഗ് രത്‌ന,’97 അവാർഡുകളും അദ്ദേഹത്തിനെത്തേടിയെത്തി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ച സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്ബിന്റെ “ബിസിനസ് മാൻ ഓഫ് ദ ഇയർ” അവാർഡ്, കോവിഡ് -19 മഹാമാരിയുടെ വെല്ലുവിളി നിറഞ്ഞ സമയത്തും കേരളത്തിലെ സാമ്പത്തിക മേഖലയ്ക്ക് ഗോകുലം ഗോപാലൻ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്കുള്ള അംഗീകാരമാണ്. മൾട്ടി ബില്യണയർ ബിസിനസ് അച്ചീവർ (എം‌ബി‌എ) അവാർഡ് നേടിയതാണ് അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയമായ നേട്ടം.
ഇച്ഛാശക്തി കൈമുതലാക്കി മറ്റൊരു നഗരത്തിലെത്തിയ യുവാവിൽ നിന്ന് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത ഗോകുലം ഗോപാലന്റെ ജീവിതം സ്ഥിരോത്സാഹികളായ ചെറുപ്പക്കാർക്ക് പ്രചോദനമെന്നത് നിസ്സംശയം പറയാം. “സാമൂഹിക സേവനം ദൈവികാചാരമായി ” കരുതുന്ന ഒരു മനുഷ്യൻ എന്ന നിലയിൽ, ഗോപാലൻ തീർച്ചയായും മനുഷ്യരാശിയെ സേവിക്കുകമാത്രമല്ല, സമൂഹത്തെ വളർത്താനും ദരിദ്രരെ സഹായിക്കാനുമുള്ള പ്രവർത്തനങ്ങളിലൂടെ അദ്ദേഹത്തിന്റെ കഥ മനുഷ്യസേവനത്തിന്റേയും, ഒരാളുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാനുള്ള സാധ്യതകൾ വിവരിക്കുന്ന ഒന്നുമാണ്.
Gokulam Gopalan
Gokulam Gopalan & FAmily

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.