മണപ്പുറം സാജ് മിസ് ഗ്ലാം വേള്‍ഡ് 2023 ബല്‍ജിയത്തിന്റെ സോംകി ടെന്‍സിന്

മണപ്പുറം സാജ് മിസ് ഗ്ലാം വേള്‍ഡ് 2023 ബല്‍ജിയത്തിന്റെ സോംകി ടെന്‍സിന്

മണപ്പുറം സാജ് മിസ് ഗ്ലാം വേള്‍ഡ് 2023 മിസ് ഗ്ലാം വേള്‍ഡ് 2023 കിരീടം ബല്‍ജിയത്തിന്റെ സോംകി ടെന്‍സി കരസ്ഥമാക്കി. നേപ്പാളില്‍ നിന്നുള്ള ആയുഷ പ്യാകുറെൽ ഫസ്റ്റ് റണ്ണറപ്പും ഇന്ത്യയില്‍ നിന്നുള്ള സംവൃധി ഷെട്ടി സെക്കന്‍ഡ് റണ്ണറപ്പും സ്വന്തമാക്കി. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് സാജ് ഗ്രൂപ്പ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് എന്നിവയുടെ സംയുകത സംരംഭത്തില്‍ പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മിസ് ഗ്ലാം വേള്‍ഡ് മത്സരത്തിന്റെ നാലാം പതിപ്പാണ് ജൂണ്‍ 21 ന് കൊച്ചി ലെ മെറിഡിയനില്‍ നടന്നത്. ലോകമെമ്പാടുമുള്ള 13 സുന്ദരികള്‍ പങ്കെടുത്ത മിസ് ഗ്ലാം വേള്‍ഡ് മത്സരത്തിലെ വിജയികളെ സാജ് ഗ്രൂപ്പ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് സിഎംഡി സാജന്‍ വര്‍ഗ്ഗീസ് , പെഗാസസ് ചെയര്‍മാന്‍ ഡോ അജിത് രവി എന്നിവര്‍ സുവര്‍ണ്ണകിരീടങ്ങള്‍ അണിയിച്ചു. മിസ് ഗ്ലാം വേള്‍ഡ് മത്സരത്തിന് അപേക്ഷിച്ച 40 മത്സരാര്‍ത്ഥികളില്‍ നിന്ന് 16 പേരാണ് അന്തിമമായി തിരഞ്ഞെടുക്കപ്പെട്ടത്. നിര്‍ഭാഗ്യവശാല്‍, വിസ റദ്ദാക്കല്‍, വ്യക്തിപരമായ വെല്ലുവിളികള്‍ തുടങ്ങിയ അപ്രതീക്ഷിത സാഹചര്യങ്ങള്‍ കാരണം, മൂന്ന് മത്സരാര്‍ത്ഥികള്‍ക്ക് ഫൈനലില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

 

ഡോ കുര്യാച്ചന്‍ (ഇന്റര്‍നാഷണല്‍ മോട്ടിവേഷണല്‍ ട്രെയിനര്‍), റീത്ത മഥന്‍ (ഉടമ, പ്രോ നെയില്‍സ് സ്റ്റുഡിയോ), ബ്രാന്‍ഡിന ലുബുലി (മിസിസ് ഗ്ലാം വേള്‍ഡ് 2023 വിജയി), അലേസിയ റൗട്ട് (റഷ്യന്‍ മോഡല്‍, ഗ്രൂമര്‍) എന്നിവരാണ് ജഡ്ജിംഗ് പാനലില്‍ അണിനിരന്നത്. ഫാഷന്‍ സിനിമ തുടങ്ങിയ മേഖലകളിലെ പ്രമുഖ വ്യക്തികളുടെ പാനലാണ് വിവിധ മത്സരങ്ങളിലൂടെ സബ്ടൈറ്റിലുകളുടെ വിജയികളെ തിരഞ്ഞെടുത്തത്.
പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത അതിമനോഹരമായ സുവര്‍ണ്ണകിരീടമാണ് മിസ് ഗ്ലാം വേള്‍ഡ് വിജയികള്‍ക്ക് സമ്മാനിച്ചത്.

സബ് ടൈറ്റില്‍ വിജയികള്‍

മിസ് ഗ്ലാം വേള്‍ഡ് സോളിഡാരിറ്റി – മിസ് സിങ്കപ്പൂര്‍
മിസ് ഗ്ലാം വേള്‍ഡ് ഫാഷനിസ്റ്റ – മിസ് ആസ്ട്രേലിയ
മിസ് ഗ്ലാം വേള്‍ഡ് ടാലന്റ് – മിസ് ശ്രീലങ്ക
മിസ് ഗ്ലാം വേള്‍ഡ് സെന്‍സേഷണല്‍ – മിസ് നേപ്പാള്‍
മിസ് ഗ്ലാം വേള്‍ഡ് ഡിലിജന്റ് – മിസ് സാംബിയ
മിസ് ഗ്ലാം വേള്‍ഡ് ഇന്‍സ്പയറിങ് – മിസ് ജപ്പാന്‍
മിസ് ഗ്ലാം വേള്‍ഡ് വൈവിഷ്യസ് – മിസ് ഇറ്റലി
മിസ് ഗ്ലാം വേള്‍ഡ് ഷൈനിംഗ് സ്റ്റാര്‍ – മിസ് ഇറാന്‍
മിസ് ഗ്ലാം വേള്‍ഡ് റാംപ് വാക്ക് – മിസ് ഇന്ത്യ
മിസ് ഗ്ലാം വേള്‍ഡ് ടെനേഷ്യസ് -മിസ് സെര്‍ബിയ
മിസ് ഗ്ലാം വേള്‍ഡ് നാഷണല്‍ കോസ്റ്റ്യൂം – മിസ് ബെല്‍ജിയം
മിസ് ഗ്ലാം വേള്‍ഡ് അഡോറബിള്‍ – മിസ് തായ്വാന്‍
മിസ് ഗ്ലാം വേള്‍ഡ് റിനൈസന്‍സ് – മിസ് റഷ്യ

പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന മിസ് ഗ്ലാം വേള്‍ഡ് 2023 ന്റെ പ്രധാന പങ്കാളികള്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും സാജ് ഗ്രൂപ്പ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ്മാണ്. ഡിക്യു വാച്ച്, യുണിക് ടൈംസ്, അല്‍കാസര്‍, ഡി ഫെയ്‌സ് ആന്‍ഡ് ബോഡി സ്‌കിന്‍ ഫ്രണ്ട്‌ലി സോപ്പ് എന്നിവരാണ് പവേര്‍ഡ് ബൈ പാര്‍ട്നെഴ്‌സ്.

എഫ്‌ഐസിഎഫ്, പറക്കാട്ട് റിസോര്‍ട്ട്, കല്‍പന ഇന്റര്‍നാഷണല്‍, ടൈംസ് ന്യൂ, യുടി വേള്‍ഡ്, ഐശ്വര്യ അഡ്വെര്‍ടൈസിംഗ്, യൂറോപ്പ് ടൈംസ്, ഫോട്ടോജെനിക് ഫാഷന്‍ ആന്‍ഡ് വെഡ്ഡിംഗ്‌സ്, യുടി ടിവി, നീനു പ്രോ ദ സൗണ്ട് എക്‌സ്‌പെര്‍ട്ട്‌സ്, ഗ്രീന്‍ മീഡിയ, ഗുഡ് ഡേ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, അക്ഷയ് ഇന്‍കോ,ജെ ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി എന്നിവയാണ് സഹ പങ്കാളികള്‍. രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സാംസ്‌കാരിക മൂല്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഈ മത്സരം സംഘടിപ്പിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം. മൂല്യനിര്‍ണ്ണയത്തിനുള്ള പ്രധാന മാനദണ്ഡമായി അവര്‍ കഴിവിനും വ്യക്തിത്വത്തിനും മാനുഷീകമൂല്യത്തിനും മുന്‍ഗണന നല്‍കുന്നു.

ജൂലിയ ആന്‍ കൗട്ട്‌സ് (ഓസ്‌ട്രേലിയ) , സോംകി ടെന്‍സിന്‍ (ബെല്‍ജിയം), സമൃദ്ധി ഷെട്ടി ( ഇന്ത്യ), ഐദ (ഇറാന്‍ ), സാന്ദ്ര ലോറേനാനി (ഇറ്റലി ), റിസ നകതാനി (ജപ്പാന്‍), ആയുഷ പ്യാകുറെല്‍ (നേപ്പാള്‍ ), ഡാരിയ പൈഷ്യാനോവ (റഷ്യ), വെനര സ്റ്റാനിസാവ്‌ലീവിച്ച് (സെര്‍ബിയ), ടാനിസാവ്‌ലീവിച്ച് (സിംഗപ്പൂര്‍) റുവീന സമ്മാനി ഗമാച്ചി (ശ്രീലങ്ക ), ചിയു കി യെന്‍ (തായ്വാന്‍), ലൂറിസ്‌ക കലോംഗോ (സാംബിയ) എന്നിവരാണ് മത്സരത്തിലെ മത്സരാര്‍ഥികള്‍.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.