സാജ് ഗ്രൂപ്പ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് മിസിസ് ഗ്ലാം വേള്‍ഡ് 2023 കിരീടം ഇന്ത്യയുടെ പൂജ മോഹന് സ്വന്തം

സാജ് ഗ്രൂപ്പ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് മിസിസ് ഗ്ലാം വേള്‍ഡ് 2023 കിരീടം ഇന്ത്യയുടെ പൂജ മോഹന് സ്വന്തം

സാജ് ഗ്രൂപ്പ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് മിസിസ് ഗ്ലാം വേള്‍ഡ് 2023 കിരീടം പൂജ മോഹന്‍ സ്വന്തമാക്കി, റഷ്യയുടെ ബോക്കറോവ ഡാരിയ ഫസ്റ്റ് റണ്ണറപ്പും മലേഷ്യയുടെ നിരനേശ്വരി പരമശിവം സെക്കന്‍ഡ് റണ്ണറപ്പുമായി. വിജയിയെ കഴിഞ്ഞവര്‍ഷത്തെ വിജയിയായ ബ്രാന്‍ഡിന ലുബിയ കിരീടമണിയിച്ചു. സാജ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് സിഎംഡി സാജന്‍ വര്‍ഗ്ഗീസ്, പെഗാസസ് ചെയര്‍മാന്‍ ഡോ. അജിത് രവി എന്നിവര്‍ ഫസ്റ്റ്റ്റ് റണ്ണര്‍ അപ്പിനും സെക്കന്‍ഡ് റണ്ണറപ്പിനും കിരീടമണിയിച്ചു. പറക്കാട്ട് ജുവലേഴ്സ് രൂപകല്‍പ്പനചെയ്ത അതിമനോഹരമായ സുവര്‍ണ്ണകിരീടങ്ങളാണ് വിജയികള്‍ക്ക് സമ്മാനിച്ചത്. സാജ് ഗ്രൂപ്പ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സിന്റെ സഹകരണത്തോടെ പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡാണ് മത്സരം സംഘടിപ്പിച്ചത്. മിസിസ് ഗ്ലാം വേള്‍ഡിന്റെ രണ്ടാം പതിപ്പാണ് ജൂണ്‍ 21 ന് കൊച്ചി ലെ മെറിഡിയനില്‍ വെച്ച് നടന്നത്. ലോകമെമ്പാടുമുള്ള വിവാഹിതരായ വനിതകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയാണ് ഇത്തരം മത്സരങ്ങള്‍. ലോകമെമ്പാടുമുള്ള 7 സുന്ദരികളാണ് മത്സരത്തില്‍ പങ്കെടുത്തത്. മിസിസ് ഗ്ലാം വേള്‍ഡ് മത്സരത്തിനായി ആകെ 20 മത്സരാര്‍ത്ഥികള്‍ അപേക്ഷിച്ചു, അവരില്‍ നിന്ന് 8 പേരെ ഫൈനലില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുത്തു. എന്നിരുന്നാലും, വ്യക്തിപരമായ ചില തടസ്സങ്ങള്‍ കാരണം, ഒരു മത്സരാര്‍ത്ഥിക്ക് ഫൈനലില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല . മിസിസ് ഗ്ലാം വേള്‍ഡ് മത്സരത്തിലുടനീളം ഒഴിവാക്കലുകള്‍ ഉണ്ടായില്ല.

ഡോ കുര്യാച്ചന്‍ (ഇന്റര്‍നാഷണല്‍ മോട്ടിവേഷണല്‍ ട്രെയിനര്‍), റീത്ത മഥന്‍ (ഉടമ, പ്രോ നെയില്‍സ് സ്റ്റുഡിയോ), ബ്രാന്‍ഡിന ലുബുലി (മിസിസ് ഗ്ലാം വേള്‍ഡ് 2023 വിജയി), അലേസിയ റൗട്ട് (റഷ്യന്‍ മോഡല്‍,ഗ്രൂമര്‍) എന്നിവരും ജഡ്ജിംഗ് പാനലില്‍ ഉണ്ടായിരുന്നു. സബ്ടൈറ്റിലുകളുടെ വിജയികളെ പ്രമുഖ വ്യക്തികളുടെ പാനലാണ് തിരഞ്ഞെടുത്തത്.

സബ് ടൈറ്റില്‍ വിജയികള്‍

മിസിസ് ഗ്ലാം വേള്‍ഡ് ഫാഷനിസ്റ്റ – മിസിസ് ബലാറസ്
മിസിസ് ഗ്ലാം വേള്‍ഡ് ടാലന്റ് – മിസിസ് ഇന്ത്യ
മിസിസ് ഗ്ലാം വേള്‍ഡ് ഡിലിജന്റ് – മിസിസ് ജപ്പാന്‍
മിസിസ് ഗ്ലാം വേള്‍ഡ് ഇന്‍സ്പയറിങ് – മിസിസ് മലേഷ്യ
മിസിസ് ഗ്ലാം വേള്‍ഡ് വൈവസിയസ് – മിസിസ് ഇന്ത്യ
മിസിസ് ഗ്ലാം വേള്‍ഡ് ഷൈനിംഗ് സ്റ്റാര്‍ – മിസിസ് കോംഗോ
മിസിസ് ഗ്ലാം വേള്‍ഡ് റാംപ് വാക്ക് – മിസിസ് റഷ്യ
മിസിസ് ഗ്ലാം വേള്‍ഡ് നാഷണല്‍ കോസ്റ്റ്യൂം – മിസിസ് മലേഷ്യ
മിസിസ് ഗ്ലാം വേള്‍ഡ് ടെനേഷ്യസ് – മിസിസ് ക്യാനഡ

പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന മിസിസ് ഗ്ലാം വേള്‍ഡ് 2023 ന്റെ പ്രധാന പങ്കാളികള്‍ സാജ് ഗ്രൂപ്പ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ്ആണ്. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, ഡിക്യു വാച്ച്, യുണീക്ക് ടൈംസ്, ഡിക്യു ഫെയ്‌സ് ആന്‍ഡ് ബോഡി സ്‌കിന്‍ ഫ്രണ്ട്‌ലി സോപ്പ് എന്നിവ പവേഡ് ബൈ പാര്‍ട്നെഴേസാണ്.
എഫ്‌ഐസിഎഫ്, പറക്കാട്ട് റിസോര്‍ട്ട്, കല്‍പന ഇന്റര്‍നാഷണല്‍, ടൈംസ് ന്യൂ, യുടി വേള്‍ഡ്, ഐശ്വര്യ അഡ്വെര്‍ടൈസിംഗ് , യൂറോപ്പ് ടൈംസ്, ഫോട്ടോജെനിക് ഫാഷന്‍ ആന്‍ഡ് വെഡ്ഡിംഗ്‌സ്, യുടി ടിവി, നീനു പ്രോ ദ സൗണ്ട് എക്‌സ്‌പെര്‍ട്ട്‌സ്, ഗ്രീന്‍ മീഡിയ, ഗുഡ് ഡേ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, അക്ഷയ് ഇന്‍കോ ജെ ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി എന്നിവയാണ് സഹ പങ്കാളികള്‍.

 

ഈ മത്സരം സംഘടിപ്പിക്കുന്നതിന്റെ പ്രാഥമിക ഉദ്ദേശം, ഒരേസമയം വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം രാജ്യത്തിന്റെ സമൃദ്ധവും വൈവിധ്യപൂര്‍ണ്ണവുമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയെന്നതാണ്. മൂല്യനിര്‍ണ്ണയത്തിന്റെ പ്രാഥമിക ഘടകങ്ങളായി കഴിവിനും വ്യക്തിത്വത്തിനും മനൂഷികതയ്ക്കും മുന്‍ഗണന നല്‍കുന്നു.

ലാറിസ സിദാരോവിച്ച് (ബെലാറസ് ), മിഷേല്‍ സാന്റോസ് ( കാനഡ), ലുബുയ ബാബാഡി ജെന്നിഫ (കോംഗോ), പൂജ മോഹന്‍ (ഇന്ത്യ), ചിക്കോ മൊറിയാമ ( ജപ്പാന്‍ ), നിരണീശ്വരി പരമശിവം (മലേഷ്യ), ബൊച്ചറോവ ദാര്യ(റഷ്യ) എന്നിവരാണ് മിസിസ് ഗ്ലാം വേള്‍ഡ് 2023 മത്സരത്തിലെ മത്സരാര്‍ത്ഥികള്‍.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.