ടൈറ്റനില്‍ പോയ അഞ്ച് പേരും മരിച്ചതായി സ്ഥിരീകരണം
അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായ ടൈറ്റന് മുങ്ങിക്കപ്പല്‍ അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു.
ടൈറ്റാനിക് കപ്പലിന് സമീപം പേടകത്തിന്റെ യന്ത്രഭാഗങ്ങളുടെ അവശിഷ്ടം കണ്ടെത്തിയതായി അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
ബ്രിട്ടീഷ് കോടീശ്വരന് ഹാമിഷ് ഹാര്‍ഡിംഗ്, ബ്രിട്ടീഷ്-പാക്കിസ്ഥാനി ബിസിനസുകാരന് ഷെഹ്സദ ദാവൂദ്, മകന് സുലേമോന്, ടൈറ്റന് ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്സ്പെഡീഷന്‍സിന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, പൈലറ്റ് പോള്‍ ഹെന്റി നാര്‍സലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.
പേടകം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പേടകത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനാകുമോയെന്ന് പറയാന്‍ കഴിയില്ലെന്ന് കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright