കേരളം പനിച്ചൂടിൽ : സംസ്ഥാനത്ത് വ്യാഴാഴ്ച ചികിത്സ തേടിയത് 13,409 പേര്‍

കേരളം പനിച്ചൂടിൽ : സംസ്ഥാനത്ത് വ്യാഴാഴ്ച ചികിത്സ തേടിയത് 13,409 പേര്‍

സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം പകര്‍ച്ചപ്പനി ബാധിതരായി ചികിത്സതേടിയത് 13,409 പേര്‍. ഇതോടെ ജൂണില്‍ ഇതുവരെ പനിബാധിച്ച്‌ ചികിത്സതേടിയവരുടെ എണ്ണം 2,00,889 ആയി. പനിബാധിതര്‍ കൂടുതല്‍ മലപ്പുറത്താണ് -2051. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ചികിത്സ തേടിയവര്‍ ആയിരത്തിലധികമാണ്. ഇത് സര്‍ക്കാര്‍ ആശുപത്രികളുടെ മാത്രം കണക്കാണ്. ഈവര്‍ഷം വിവിധതരം പകര്‍ച്ചപ്പനികള്‍ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 113 ആയി. ഇതില്‍ കൂടുതല്‍ പേരുടെ ജീവനെടുത്തത് ഡെങ്കിയും എലിപ്പനിയുമാണ്. ഇവയില്‍ ഏറെയും ഈമാസമാണ് സംഭവിച്ചത്. തുടക്കത്തിലെ ലക്ഷണങ്ങളെ അവഗണിച്ച്‌ സ്വയം ചികിത്സിക്കുന്നതാണ് അപകടത്തിലാക്കുന്നത്. രക്തത്തിലെ പ്ലേറ്റ്ലറ്റ് കുറഞ്ഞാല്‍ രക്തസ്രാവത്തിനും തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ തകരാറിലായി മരണത്തിനും കാരണമാകും. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരില്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചാലും ഇല്ലെങ്കിലും പ്ലേറ്റ്ലറ്റ് കൗണ്ട് കുറവാണെങ്കില്‍ പ്ലേറ്റ്ലറ്റ് നല്‍കണമെന്നാണ് നിര്‍ദ്ദേശം.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.