മാധ്യമപ്രവര്‍ത്തകക്ക് നിരന്തരം അശ്ലീലക്കത്ത് അയച്ചിരുന്ന വയോധികന്‍ അറസ്റ്റില്‍

മാധ്യമപ്രവര്‍ത്തകക്ക് നിരന്തരം അശ്ലീലക്കത്ത് അയച്ചിരുന്ന വയോധികന്‍ അറസ്റ്റില്‍

നാലുവര്‍ഷമായി മാധ്യമപ്രവര്‍ത്തകക്ക് അശ്ലീലക്കത്ത് അയച്ചിരുന്ന വയോധികനെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ധോണി പയറ്റാംകുന്ന് 1/606ല്‍ രാജഗോപാലിനെയാണ് (75) അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇവര്‍ എഴുതുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ അശ്ലീലക്കത്ത് അയച്ചിരുന്നത്. മുൻപും സ്ത്രീകള്‍ക്ക് അശ്ലീലക്കത്ത് അയച്ചതിന് പാലക്കാട് സൗത്ത്, കൊല്ലങ്കോട്, മഞ്ചേരി, കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. എറണാകുളം നോര്‍ത്ത് പ്രിൻസിപ്പല്‍ സബ് ഇൻസ്പെക്ടര്‍ ടി.എസ്. രതീഷിന്‍റെ മേല്‍നോട്ടത്തില്‍ സബ് ഇൻസ്പെക്ടര്‍ പി.ജി. സന്തോഷ് കുമാര്‍, സി.പി.ഒ രജീന്ദ്രൻ എന്നിവരടങ്ങിയ പൊലീസ് സംഘം പാലക്കാട്ട് പ്രതി താമസിക്കുന്ന ലോഡ്ജിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.