പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് നാളെ തുടക്കം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് നാളെ തുടക്കം

പ്രതിരോധവാണിജ്യമേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. പ്രസിഡന്‍ന്റ് ജോ ബെഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം.

അമേരിക്കന്‍ കോണ്‍ഗ്രസിനെ മോദി അഭിസംബോധന ചെയ്യും. വ്യാഴ്ച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ നടക്കുക. ജെറ്റ് വിമാനങ്ങള്‍ മുതല്‍ സെമി കണ്ടക്ടര്‍ രംഗത്തെ സഹകരണം അടക്കം വിവിധ മേഖലകളില്‍ യോജിച്ച പ്രവര്‍ത്തനങ്ങളെ അടുത്തതലത്തിലേക്ക് എത്തിക്കുന്നതാകും സന്ദര്‍ശനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

21 ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന യോഗദിന പരിപാടികള്‍ക്കും മോദി നേതൃത്വം നല്‍കും. അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ മോദി ഈജിപ്തിലേക്ക് പോകും.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.