സംസ്ഥാനത്ത് എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും
വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടേറിയറ്റ് പി ആര് ഡി ചേമ്പറില്‍ നടക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു ലിസ്റ്റ് പ്രസിദ്ധീകരിക്കും.
സംസ്ഥാന എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 17 നാണ് നടന്നത്. മൂല്യനിര്‍ണ്ണയത്തിന് ശേഷം പ്രവേശനപരീക്ഷയുടെ സ്കോര്‍ മേയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു.
യോഗ്യത പരീക്ഷയുടെ മാര്‍ക്കുകള്‍ കൂടി പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright