32 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും അമിതാബ് ബച്ചനും ഒന്നിക്കുന്നു
നീണ്ട 32 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും തലൈവര്‍ 170 എന്ന ചിത്രത്തിലൂടെ ഒന്നിക്കുന്നു.
ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകന് ടി.ജെ ജ്ഞാനവേല്‍ ആണ് തലൈവര്‍ 170 സംവിധാനം ചെയ്തത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരനാണ് ചിത്രം നിര്‍മിക്കുന്നത്.
അന്താ കാനൂന്‍, ഗെരാഫ്താര്‍, ഹം എന്ന ചിത്രങ്ങളിലാണ് ഇതിനുമുമ്പ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. തമിഴില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.
അടുത്ത മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. ഇതുവരെ കാണാത്ത വ്യത്യസ്ത റോളിലാണ് രജനികാന്ത് എത്തുന്നത്. വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ ചിത്രത്തിന് നല്‍കുന്നത്.
Photo Courtesy : Google/ images are subject to copyright