ഇന്ത്യ കയറ്റുമതി നിരോധിച്ചു; അരിവാങ്ങാൻ യുഎസിൽ വൻതിരക്ക്
അരി കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതോടെ യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ അരി വാങ്ങിക്കൂട്ടാൻ വൻതിരക്ക്. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. ബസുമതി ഒഴികെയുള്ള വെളുത്ത അരിയുടെ കയറ്റുമതിയാണ് ഇന്ത്യ ഈ മാസം 20 മുതൽ നിരോധിച്ചത്. കയറ്റുമതി നിരോധനം മൂലം അരിക്ക് വിലകൂടുമെന്ന ഭയത്താൽ കടകളിൽ ഇന്ത്യൻ വംശജരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യൻ സൂപ്പർമാർക്കറ്റുകളിലാണ് തിരക്ക്. അരി ചാക്കൊന്നിന് 21 ഡോളർ ആൺ ഇപ്പോഴത്തെ വില. ആഗോളവിപണിയിലെ 40 ശതമാനം കയറ്റുമതി ച്ചറിയുന്നത് ഇന്ത്യയാണ്. കാലാവസ്ഥാവ്യതിയാനവും കൃഷിനാശവും കാരണം ആഭ്യന്തരോൽപ്പാദനം കുറഞ്ഞതാണ് ഈ പ്രതിസന്ധിക്കുകാരണം.
Photo Courtesy : Google/ images are subject to copyright