ഇന്ന് മുഖറം ഒന്ന്
കോഴിക്കോട് കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് മുഹറം ഒന്നും,ജൂലായ് 27ന് മുഹറം ഒമ്പതും,28ന് മുഹറം പത്തും ആയിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി അറിയിച്ചു.
ഹിജ്റ കലണ്ടര്‍ പ്രകാരം മുഹറം ഒന്നാം തീയതിയാണ് പുതുവര്‍ഷം ആരംഭിക്കുന്നത്. യു.എ.ഇ.യില്‍ മുഹറം മാസപ്പിറവി ചൊവ്വാഴ്ച ദൃശ്യമായതായി അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രകേന്ദ്രം അധികൃതര്‍ സ്ഥിരീകരിച്ചു. ഹിജ്റ വര്‍ഷാരംഭം പ്രമാണിച്ച് യു.എ.ഇ.യില്‍ 21-ന് (വെള്ളിയാഴ്ച) ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരുന്നു. യു.എ.ഇ.യ്ക്ക് പുറമേ സൗദി അറേബ്യയും ജോര്‍ദാനും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു. കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലും മുഹറം ഒന്ന് പ്രമാണിച്ച് ബുധനാഴ്ച പൊതുഅവധിയാണ്.
Photo Courtesy : Google/ images are subject to copyright