ദൃശ്യ ഡി നായര്‍ സാജ് ഗ്രൂപ്പ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് മിസിസ് കേരള ഗ്ലോബല്‍ 2023

ദൃശ്യ ഡി നായര്‍ സാജ് ഗ്രൂപ്പ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് മിസിസ് കേരള ഗ്ലോബല്‍ 2023

യുണീക്ക് ടൈംസിന്റെയും സാജ് എര്‍ത്ത് ഹോട്ടല്‍സിന്റെയും സംയുകത സംരംഭത്തില്‍ സംഘടിപ്പിച്ച മിസിസ് കേരള ഗ്ലോബല്‍ 2023, ദൃശ്യ ഡി നായര്‍ വിജയകിരീടം ചൂടി. ജൂലൈ 18 ന് വൈകുന്നേരം കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ വച്ചുനടന്ന മത്സരത്തില്‍ ശ്രീലക്ഷ്മി ഡി പ്രദീപ് ഫസ്റ്റ് റണ്ണര്‍അപ്പും നമിത കെ ഭാസ്‌കരന്‍ സെക്കന്റ് റണ്ണറപ്പുമായി.
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള മത്സരാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുത്ത 16 പ്രതിഭാധനരായ മത്സരാര്‍ത്ഥികളില്‍, അപ്രതീക്ഷിതവും വ്യക്തിപരവുമായ കാരണങ്ങളാല്‍ രണ്ട് മത്സരാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. വിജയിയെ സാജ് എര്‍ത്ത് ഹോട്ടല്‍ സിഎംഡി സാജന്‍ വര്‍ഗ്ഗീസ് കിരീടമണിയിച്ചു. പെഗാസസ് ചെയര്‍മാന്‍ അജിത് രവി, മാനേജിംഗ് ഡയറക്ടര്‍ ജെബിത അജിത് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സബ്ടൈറ്റില്‍ വിജയികള്‍

1. മിസിസ് കേരള സോളിഡാരിറ്റി -ബിന്ദു മെക്കുന്നേല്‍

2. മിസിസ് കേരള ഫാഷനിസ്റ്റ – ലക്ഷ്മി ആര്‍ നായര്‍

3. മിസിസ് കേരള സെന്‍സേഷണല്‍ -ഷൈനി ബിനു

4. മിസിസ് കേരള ഡിലിജന്റ് -ആര്യ ജി. ആര്‍

5. മിസിസ് കേരള ഇന്‍സ്പയറിംഗ് – മൃദുല ദേവി

6. മിസിസ് കേരള വിവേഷ്യസ് – സുചിത്ര വി എസ്

7. മിസിസ് കേരള ഷൈനിംഗ് സ്റ്റാര്‍ – ഗൗരി എസ് പി

8. മിസിസ് കേരള റാംപ് വാക്ക് – ബെന്‍സി ജോയ്

9. മിസിസ് കേരള ടെനേഷ്യസ് – പൂജ മനോജ്

10. മിസിസ് കേരള കണ്‍ജീനിയാലിറ്റി – സംഗീത സനല്‍

11. മിസിസ് കേരള ടാലന്റ് – സ്വാതി സുരേഷ്

12. മിസിസ് കേരള ഹ്യൂമന്‍നസ് – ഷെറിന്‍ ആന്റണി
13. മിസിസ് കേരള അഡോറബിള്‍ – അനഘ പി ജോണ്‍
14. മിസിസ് കേരള റിനൈസെന്‍സ് – നമിത കെ. ഭാസ്‌കരന്‍

വി വിവേക് (ഇന്റര്‍നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാരന്‍, മോഡല്‍ & സെന്‍ട്രല്‍ എക്‌സൈസ് & കസ്റ്റംസ് സൂപ്രണ്ട്), ഐശ്വര്യ ജയചന്ദ്രന്‍ (മിസിസ് കേരള ഗ്ലോബല്‍ 2021 ജേതാവ്), രഞ്ജു രഞ്ജിമാര്‍ (സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്), റെജി ഭാസ്‌കര്‍ (ഫാഷന്‍ ഫോട്ടോഗ്രാഫര്‍), പൂജ മോഹന്‍ (മിസിസ് ഗ്ലാം വേള്‍ഡ് 2023 വിജയി) എന്നിവരാണ് ജഡ്ജിംഗ് പാനലില്‍ അണിനിരന്നത്.

ഫാഷന്‍, സിനിമ, ബ്യൂട്ടി മേഖലകളിലെ പ്രമുഖ വ്യക്തികളുടെ പാനലാണ് സബ്‌ടൈറ്റില്‍ വിജയികളെ തിരഞ്ഞെടുത്തത്. വിജയികള്‍ക്ക് പ്രീതി പറക്കാട്ട് രൂപകല്പന ചെയ്ത ഒരുഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ മനോഹരമായ സുവര്‍ണ്ണകിരീടം സമ്മാനിച്ചു.

സുവര്‍ണ്ണകിരീടത്തിന് പുറമേ വിജയികള്‍ക്ക്, യഥാക്രമം 1,00,000, 60,000, 40,000 രൂപയുടെ സമ്മാനങ്ങളും ലഭിച്ചു.

യുണീക്ക് ടൈംസ്, എസ്എജെ ഗ്രൂപ്പ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് മിസ്സിസ് കേരള ഗ്ലോബലിന്റെ പവേര്‍ഡ് ബൈ പാര്‍ട്നെര്‍ഴ്സ്. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, ഡിക്യുഇ വാച്ച്, അല്‍കാസര്‍, പറക്കാട്ട് റിസോര്‍ട്ട്‌സ് തുടങ്ങിയവരാണ്. ഐശ്വര്യ അഡ്വെര്‍ടൈസിങ് , എഫ്ഐസിഎഫ്, കല്‍പന ഇന്റര്‍നാഷണല്‍, ടൈംസ് ന്യൂ, യുടി വേള്‍ഡ്, യൂറോപ്പ് ടൈംസ്, ഫോട്ടോജെനിക് വെഡ്ഡിംഗ്സ്, യുടി ടിവി, നീനു പ്രോ ദ സൗണ്ട് എക്സ്പെര്‍ട്ട്സ്, ഗ്രീന്‍ മീഡിയ, ഗുഡ് ഡേ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ്, അക്ഷയ് ഇന്‍കോ, JD ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി എന്നിവരാണ് സഹപങ്കാളികള്‍.

അനഘ പി ജോണ്‍, ആര്യ ജി ആര്‍, ബെന്‍സി ജോയ്, ബിന്ദു മേക്കുന്നേല്‍, ദൃശ്യ ഡി നായര്‍, ഗൗരി എസ് പി, ലക്ഷ്മി ആര്‍ നായര്‍, മൃദുലാദേവി എ, നമിത കെ ഭാസ്‌കരന്‍, പൂജ മനോജ്, സംഗീത സനല്‍, ഷെറിന്‍ ആന്റണി, ശ്രീലക്ഷ്മി പ്രദീപ്, ഷൈനി ബിനു, സ്വാതി വി എസ്, സ്വാതി വി എസ് സുരേഷ് എന്നിവരാണ് മിസിസ് കേരള ഗ്ലോബല്‍ 2023 റാംപില്‍ അണിനിരന്നത്.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.