സ്‌പോര്‍ട്ട്‌സും ലഹരിയും എന്ന വിഷയത്തില്‍ യുണീക് ടൈംസ് കോണ്‍ക്ലേവ് നടന്നു

സ്‌പോര്‍ട്ട്‌സും ലഹരിയും എന്ന വിഷയത്തില്‍ യുണീക് ടൈംസ് കോണ്‍ക്ലേവ് നടന്നു

യുണീക് ടൈംസിന്റെയും റീജിയണ്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെയും സംയുക്ത സംരംഭത്തില്‍ ജൂലൈ18ന് ലെമെറീഡിയനില്‍ സ്‌പോര്‍ട്ട്‌സും ലഹരിഉപയോഗവും എന്ന വിഷയത്തില്‍ കോണ്‍ക്ലേവ് നടന്നു. സ്‌പോര്‍ട്ട്‌സിലെ ലഹരി ഉപയോഗം എന്ന വിഷയത്തെക്കുറിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എംപി ജോസഫ് നയിച്ച ചര്‍ച്ചയില്‍ വിദ്യാഭ്യാസ, കായിക മേഖലയിലെ പ്രമുഖരും സ്‌കൂള്‍ കോളേജ് പ്രതിനിധികളും പങ്കെടുത്തു. വിദ്യാഭ്യാസ വിജക്ഷണ ശ്രീമതി ലക്ഷ്മി രാമചന്ദ്രന്‍, മണപ്പുറം ഫിനാന്‍സ് എം.ഡി ആന്‍ഡ് സിഇഒ വി.പി നന്ദകുമാര്‍, സെന്റര്‍ എക്‌സൈസ് സൂപ്രണ്ട് വി.വിവേക്, ആര്‍ക്കിടെക്‌ററ് ഗോപകുമാര്‍, റിട്ട.ഐആര്‍എസ് അഡ്വ. എസ്.എ.എസ് നവാസ്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ഡോ. യു വിവേക് തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. ലഹരി ഉപയോഗവും അതിന്റെ അനന്തര ഫലങ്ങളും വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ലഹരി ഉപയോഗത്തിനെതിരെ കുടുംബങ്ങളില്‍ നിന്നുതന്നെ അവബോധം ഉണ്ടാവണമെന്ന അഭിപ്രായം കോണ്‍ക്ലേവില്‍ ഉയര്‍ന്നുവന്നു. ലഹരിഉപയോഗം ഒരുവിധത്തിലും ഒന്നിനേയും ഉത്തേജിപ്പിക്കില്ലെന്നെന്നും വെറുമൊരു മായ മാത്രമാണെന്നും ഡോ. വിവേക് അഭിപ്രായപ്പെട്ടു. സദസില്‍നിന്നുള്ള വിവിധ വിദ്യാര്‍ഥികളും ചോദ്യങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ രീതിയില്‍ മറുപടി നല്‍കി. ലഹരിക്കെതിരെ ഒരുമിച്ച് കൈകോര്‍ക്കാമെന്നും സ്‌പോര്‍ട്ട്‌സില്‍ ലഹരി ഉപയോഗിക്കില്ലെന്നും ബോധവത്കരണം നടത്തിക്കൊണ്ട് കോണ്‍ക്ലേവ് അവസാനിപ്പിച്ചു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.