ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന് തീപിടിച്ചു; ആളപായമില്ല
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന് തീപിടിച്ചു. തീപിടിത്തത്തില്‍ ബസ്സിന്റെ ഉള്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. രാവിലെ ചെമ്പകമംഗലത്ത് വച്ചാണ് അപകടം നടന്നത്. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. പുക ഉയരുന്നത് കണ്ട ഉടനെ തന്നെ യാത്രക്കാരെ ബസ്സില്‍ നിന്ന് ഇറക്കുകയായിരുന്നു. അതിനാൽ ആളപായമുണ്ടായിട്ടില്ല, വാഹനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ്സിനാണ് തീപിടിച്ചത്. തീപിടിത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറേ നേരം ഗതാഗതം സ്തംഭിച്ചു.
Photo Courtesy : Google/ images are subject to copyright