ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ മറ്റൊരു ബഞ്ചിലേക്ക് മാറ്റും

ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ മറ്റൊരു ബഞ്ചിലേക്ക് മാറ്റും

ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൌസര്‍ എടപ്പഗത്ത് പിന്മാറി. കേസ് പരിഗണിക്കുന്ന ബഞ്ചില്‍ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലിന്റെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനം.

എന്നാല്‍ ആരോഗ്യ കാരണം ചൂണ്ടിക്കാട്ടിയുള്ള ശിവശങ്കറിന്റെ ഹര്‍ജി യഥാര്‍ഥമാണെന്ന് കരുതുന്നതായി കോടതി നിരീക്ഷിച്ചു. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്ന ബഞ്ചിലേക്ക് ഹര്‍ജി മാറ്റാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാനുള്ള അവകാശം ശിവശങ്കറിനുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ മെഡിക്കല്‍ രേഖകളില്‍ സംശയമുള്ളതായി ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright       

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.