ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിത ട്വന്റി 20 ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച് മലയാളി താരം മിന്നു മണി

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിത ട്വന്റി 20 ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച് മലയാളി താരം മിന്നു മണി

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിത ട്വന്റി 20 ക്രിക്കറ്റ് ടീമില്‍ മലയാളി താരം മിന്നു മണി ഇടംപിടിച്ചു. 18 അംഗ ടീമിലാണ് ആള്‍റൗണ്ടറായ മിന്നു ഇടംനേടിയത്. കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുന്ന ആദ്യ വനിത താരമാണ് മിന്നു മണി. നേരത്തെ, ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു.

ഇടംകൈയന്‍ ബാറ്ററും സ്പിന്നറുമായ മിന്നു വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയാണ്. പ്രഥമ വനിത ഐ.പി.എല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ് താരമായിരുന്നു. പതിനാറാം വയസ്സില്‍ കേരള ക്രിക്കറ്റ് ടീമിലെത്തിയ താരം 10 വര്‍ഷമായി ടീമില്‍ സ്ഥിരാംഗമാണ്. 2019ല്‍ ബംഗ്ലാദേശില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ എ ടീമില്‍ അംഗമായിരുന്നു. ഏഷ്യാകപ്പ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും കളത്തിലിറങ്ങിയിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright       

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.