ഹണി ട്രാപ്പ് കേസ്; പ്രതികളിലൊരാൾ സീരിയൽ നടി
വയോധികനെ ഹണി ട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതി കുടുംബകഥ പറയുന്ന സീരിയലിലെ നടി.പത്തനംതിട്ട മലയാലപ്പുഴ അമൃതയില്‍ നിത്യ ശശി ആറു മാസം മുൻപാണ് സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. ഇതിനിടയിലാണ് ഹണിട്രാപ്പില്‍ ഇവരുടെ കൂട്ടാളിയായ പരവൂര്‍ കലയ്ക്കാട് ശിവ നന്ദനത്തില്‍ ബിനുവിനെ പരിചയപ്പെടുന്നത്. ഊന്നിൻമൂട്ടില് ഫിഷ് സ്റ്റാള്‍ നടത്തുന്ന ഇയാള്‍ സമീപസ്ഥലത്ത് താമസിക്കുന്ന നിത്യയുടെ വീട്ടില്‍ മത്സ്യവുമായി എത്തുമായിരുന്നു. ഈ പരിചയം പിന്നീട് സൗഹൃദമായി മാറുകയും ബിനുവിന്റെ ബന്ധുവായ വയോധികനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടാനുള്ള പദ്ധതി പ്ലാൻ ചെയ്യുകയുമായിരുന്നു.കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി നിത്യയും സുഹൃത്ത് ബിനുവും പൊലീസിന്റെ പിടിയിലാകുന്നത്. പ്രതികള്‍ സമാനരീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു. നിത്യ നേരത്തേ സര്‍ക്കാര്‍ സ്ഥാപനമായ കാപ്പെക്സില്‍ ലീഗല്‍ അസിസ്റ്റന്റായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു.
Photo Courtesy : Google/ images are subject to copyright