കോഴിക്കറിക്ക് ഉപ്പ് ഇല്ല, ഹോട്ടലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 6 പേര്‍ക്ക് പരുക്ക്
കോഴിക്കറിക്ക് ഉപ്പ് ഇല്ലെന്നു പറഞ്ഞതിന്റെ പേരില്‍ ഹോട്ടലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ 3 പേര് ഉള്‍പ്പെടെ 6 പേര്‍ക്ക് പരുക്ക് .
കൊല്ലം കുണ്ടറ മാമ്മൂട് ജംക്ഷനു സമീപം പ്രവര്‍ത്തിക്കുന്ന കുറ്റിയില്‍ ഹോട്ടല്‍ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിന്‍ (31), മുഹമ്മദ് അസര്‍ (29), തമിഴ്നാട് തൂത്തുക്കുടി സ്വദേശി പ്രിന്‍സ് (35) എന്നിവര്‍ക്കാണു കുത്തേറ്റത്. തലയ്ക്ക് കമ്പി വടി കൊണ്ട് അടിയേറ്റ് പ്രിന്‍സിന്റെ മാതൃ സഹോദരന് റോബിന്‍സണ്‍ (40), സുഹൃത്ത് അംബാസമുദ്രം സ്വദേശി അരുണ്‍ (23) ഷാഫിനിന്റെ ഡ്രൈവര്‍ ഡവര്‍ റഷീദിന് ഇസ്ലം എന്നിവരാണ് മറ്റു 3പേര്. കേരളത്തില്‍ നിന്ന് ചക്ക ശേഖരിച്ച് നാട്ടിലെത്തിച്ചു വില്പന നടത്തുന്നവരാണ് തമിഴ്നാട് സ്വദേശികള്‍.
Photo Courtesy : Google/ images are subject to copyright