ആമസോൺ കാട്ടിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

ആമസോൺ  കാട്ടിൽ നിന്നും  രക്ഷപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ  അറസ്റ്റിൽ

ബൊഗോട്ട ആമസോണ്‍ കാട്ടില്‍ വിമാനം തകര്‍ന്നു വീണ് 40 ദിവസത്തിനുശേഷം രക്ഷപ്പെട്ട കുട്ടികളില്‍ മൂത്ത സഹോദരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാനച്ഛൻ അറസ്റ്റില്‍. കുട്ടികളുടെ അമ്മ മഗ്ദലീന വലൻസിയയുടെ രണ്ടാം ഭര്‍ത്താവ് മാനുവല്‍ റനോക്കിനെയാണ് കൊളംബിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രി വിട്ടശേഷം ചികിത്സയിലായിരുന്ന കുട്ടികള്‍ കൗണ്‍സലിങ്ങിനിടെയാണ് പീഡനവിവരം പുറത്തുപറയുന്നത്. പെണ്‍കുട്ടിയെ 10 വയസ്സുമുതല്‍ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. റനോക്ക് കുറ്റം സമ്മതിച്ചിട്ടില്ല. മഗ്ദലീന ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ട വിമാനാപകടത്തില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളെ നീണ്ട തിരച്ചിലിനൊടുവില്‍ ജൂണിലാണ് സൈന്യം കണ്ടെത്തിയത്. ഒൻപതും നാലും ഒന്നും വയസ്സുള്ള സഹോദരങ്ങള്‍ക്കൊപ്പം കാട്ടില്‍ അലഞ്ഞുതിരിയുകയായിരുന്നു പെണ്‍കുട്ടി. ഇളയ രണ്ട് കുട്ടികളുടെ അച്ഛനാണ് മാനുവല്‍ റനോക്ക്. കാട്ടില്‍നിന്ന് തിരിച്ചെത്തിയശേഷം കുട്ടികളുടെ അവകാശത്തിനായി അമ്മയുടെ കുടുംബക്കാരുമായി നിയമയുദ്ധം നടത്തിവരവേയാണ് അറസ്റ്റ്. റനോക്ക് കുട്ടികളെ ഉപദ്രവിക്കുമെന്ന് മഗ്ദലീനയുടെ കുടുംബം പരാതിപ്പെട്ടതിനെത്തുടര്‍ന്ന്, കൊളംബിയൻ ഫാമിലി വെല്‍ഫെയര്‍ ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു. ഇവിടെയുള്ള അധികൃതരാണ് കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്.

Photo Courtesy : Google/ images are subject to copyright        

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.