പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോ. അജിത് രവി പെഗാസസ് സംവിധാനം നിർവ്വഹിച്ച “ആഗസ്റ്റ് 27” സിനിമ ആഗസ്റ്റ് 18 ന് തിയ്യേറ്ററുകളിൽ എത്തുന്നു

പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോ. അജിത് രവി പെഗാസസ് സംവിധാനം നിർവ്വഹിച്ച   “ആഗസ്റ്റ് 27”  സിനിമ ആഗസ്റ്റ് 18 ന്  തിയ്യേറ്ററുകളിൽ എത്തുന്നു

 

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി സസ്‌പെൻസ് ത്രില്ലർ ‘ആഗസ്റ്റ് 27’ റിലീസിന് തയ്യാറെടുക്കുന്നു. ആഗസ്റ്റ് 18 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോ. അജിത് രവി പെഗാസസ് സംവിധാനം നിർവ്വഹിച്ച “ആഗസ്റ്റ് 27” ൽ പുതുമുഖങ്ങൾക്കാണ് ഏറെ പ്രാധാന്യം നൽകിയിക്കുന്നത്. ഫാമിലി സസ്‌പെൻസ് ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഈ സിനിമ വിവിധ ഭാഷകളിൽ ചിത്രീകരിച്ചിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഇവന്റ് പ്രൊഡക്ഷൻ കമ്പനിയാണ് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്.

ബിസിനസ്സ് മാഗ്നെറ്റായ ഗോപി കൃഷ്ണനോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന റോഷൻ എന്ന ചെറുപ്പക്കാരൻറെ പ്രയാണം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് മാറുന്നതാണ് കഥാതന്തു. പ്രണയം, സസ്പെൻസ് എന്നിവയുടെ ഘടകങ്ങൾ സമർത്ഥമായി ഇഴചേർത്ത ഈ സിനിമ, കേരളത്തിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കിടയിൽ ആകർഷകമായി ചിത്രീകരിച്ചിരിക്കുന്നു. ഉദ്യേഗജനകമായ ഒട്ടനവധി കഥാമുഹൂർത്തങ്ങളിലൂടെ ആഗസ്റ്റ് 27 പൂർണ്ണതയിലെത്തുന്നു. പ്രണയവും കുടുംബബന്ധങ്ങളും സസ്പെൻസും ഇഴ ചേരുന്ന അസാധാരണമായ കഥയാണ് ആഗസ്റ്റ് 27.

ബിഗ് ബോസ് ഫെയിം ഷിജു റഷീദ്, റിഷാദ് എൻ കെ, സുസ്മിത ഗോപിനാഥ്, ജസീല പർവീൺ, എം ആർ ഗോപകുമാർ, ഗോപു, താരകല്യൺ, നീന കുറുപ്പ് തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കുമ്പളത്ത് പത്മകുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം കൃഷ്ണ പി എസ്സും എഡിറ്റിങ് ജയചന്ദ്ര കൃഷ്ണയും നിർവ്വഹിച്ചിരിക്കുന്നു. അഖിൽ വിജയും സാം ശിവയും ചേർന്ന് ഒരുക്കിയ സംഗീതം കഥപറച്ചിലിന് ആഴം കൂട്ടുന്നു. ആകർഷകമായ കഥപറച്ചിലിന്റെയും കഴിവുറ്റ പ്രകടനങ്ങളുടെയും സമന്വയം വാഗ്ദാനം ചെയ്യുന്ന ആഗസ്റ്റ് 27 മികച്ച അനുഭവമായിരിക്കും എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.