കാട്ടുതീയിൽ വെണ്ണീറായി അമേരിക്കൻ സ്വപ്നഭൂമിയായ ഹവായ് ദ്വീപുകൾ
മൂന്നാം ദിനത്തിലും പൂര്‍ണ്ണമായും കെടുത്താനാകാത്ത കാട്ടുതീയില്‍ വെന്ത് വെണ്ണീറായി അമേരിക്കൻ സ്വപ്നഭൂമിയായി അറിയപ്പെടുന്ന ഹവായ് ദ്വീപുകള്‍. ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണ സംഖ്യ 53 ആയി ഉയര്‍ന്നു. നിരവധിയാളുകളെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.അമേരിക്കയിലെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ പതിനായിരത്തോളം പേര് പലഭാഗങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. വീടുകള്‍ ഉള്‍പ്പെടെ 2000തോളം കെട്ടിടങ്ങളെ പൂര്‍ണ്ണമായും തീ വിഴുങ്ങി.
വൈദ്യുതിയും വാര്‍ത്താവിനിമയസംവിധാനങ്ങളും തകര്‍ന്നു. പതിനായിരത്തോളം വിനോദ സഞ്ചാരികളെ മാറ്റിപ്പാര്‍പ്പിച്ചു. സഞ്ചാരികളോട് ദ്വീപ് വിടാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കൻ നാവികസേനയുടെയും തീരദേശസംരക്ഷണസേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മാവി കൗണ്ടിയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ലഹൈന പൂര്‍ണമായും കത്തി നശിച്ചു. പതിനായിരത്തോളം പേര് മാത്രം താമസിക്കുന്ന ചെറിയ പട്ടണമാണിത്. ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
Photo Courtesy : Google/ images are subject to copyright