ഡബ്ല്യു.ഡബ്ല്യു.ഇ മുൻ ചാമ്പ്യൻ ബ്രേ വയറ്റ് അന്തരിച്ചു

ഡബ്ല്യു.ഡബ്ല്യു.ഇ മുൻ ചാമ്പ്യൻ ബ്രേ വയറ്റ് അന്തരിച്ചു

ഡബ്ല്യു.ഡബ്ല്യു.ഇ മുൻ ചാമ്പ്യൻ ബ്രേ വയറ്റ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. 36 വയസ്സായിരുന്നു. ഡബ്ല്യൂ.ഡബ്ല്യൂ.ഇ ചീഫ് കണ്ടന്‍റ് ഓഫീസര്‍ ട്രിപിള്‍ എച്ചാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ മരണവാര്‍ത്ത വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച്‌ മാസമായി വയറ്റ് വിട്ടുനില്‍ക്കുകയായിരുന്നെന്നും വെളിപ്പെടുത്താത്ത ആരോഗ്യ പ്രശ്നങ്ങള്‍ ബ്രേ വയറ്റിന് ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2009 മുതല്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഭാഗമായ ബ്രേ വയറ്റ് റസ്‌ലിങ് എൻറര്‍ടെൻമെൻറ് രംഗത്തെ സൂപ്പര്‍ താരങ്ങളിലൊരാളായിരുന്നു. ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻഷിപ്പും യൂണിവേഴ്സല്‍ ചാമ്പ്യൻഷിപ്പും വിജയിച്ചിട്ടുണ്ട്. ഒരു സമ്പൂര്‍ണ റസ്‌ലിങ് കുടുംബത്തില്‍ നിന്നാണ് ബ്രേ വയറ്റ് വരുന്നത്. റസ്‌ലിങ് താരമായിരുന്ന മൈക്ക് റോറ്റുണ്ടയുടെ മകനാണ് ബ്രോ വയറ്റ്. മൈക്ക് റോറ്റുണ്ടയുടെ പിതാവ് ബ്ലാക്ക് ജാക്ക് മല്ലിഗനും അറിയപ്പെടുന്ന റസ്‌ലിങ് താരങ്ങളായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ അമ്മാവൻമാരായ ബാരിയും കെൻഡല്‍ വിൻ‌ഡാമും റസ്‌ലിങ് താരങ്ങളായിരുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.