പാകിസ്ഥാനിൽ പാർലമെന്റ് പിരിച്ചുവിട്ടു

പാകിസ്ഥാനിൽ പാർലമെന്റ് പിരിച്ചുവിട്ടു

പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ നിര്‍ദ്ദേശപ്രകാരം പ്രസിഡൻ്റ് ആരിഫ് ആല്‍വി പാര്‍ലമെൻറ് പിരിച്ചുവിട്ടു. പുതിയ ഇടക്കാല സര്‍ക്കാരിനെയും ഉടൻ പ്രഖ്യാപിക്കും. 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറെടുക്കുമ്പോഴും ഇമ്രാൻ ഖാൻ ജയിലിലാണ്. പാക്കിസ്ഥാൻ പാര്‍ലമെൻറ് കാലാവധി പൂര്‍ത്തിയാകുന്നതിന് ഇനിയും ദിവസങ്ങള്‍ ശേഷിക്കേ ഭരണഘടനാ അനുച്ഛേദം 58 പ്രകാരം അധോസഭയായ ജനറല്‍ അസംബ്ലി പിരിച്ചുവിടുകയാണ് സര്‍ക്കാര്‍. ഷഹബാസ് ഷെരീഫ് സര്‍ക്കാരിൻറെ ഉപദേശ പ്രകാരം പ്രസിഡൻ്റ് ആരിഫ് ആല്‍വി തൻ്റെ ഓഫീസായ ഐവാൻ ഇ സാദര്‍ വഴിയാണ് പാര്‍ലമെൻറ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കാലാവധി പൂര്‍ത്തിയായതിന് ശേഷം പിരിച്ചുവിട്ടാല്‍ തെരഞ്ഞെടുപ്പിന് 60 ദിവസം ലഭിക്കുമെങ്കില്‍ കാലാവധിക്ക് മുൻപ് തന്നെ പിരിച്ചുവിട്ടാല്‍ 90 ദിവസം ലഭിക്കും. അതുകൊണ്ട് നവംബറിനുള്ളില്‍ പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിലേക്ക് കടക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു.

                       

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.