മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ അമ്മയായി സാവിത്രി അന്തര്‍ജ്ജനം ചുമതലയേക്കും

മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ അമ്മയായി സാവിത്രി അന്തര്‍ജ്ജനം ചുമതലയേക്കും

മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ അമ്മയായി സാവിത്രി അന്തര്‍ജ്ജനം ചുമതലയേക്കും. അടുത്ത ഒരു വര്‍ഷം കാരണവരുടെ മേല്‍നോട്ടത്തില്‍ സാവിത്രി അന്തര്‍ജ്ജനം പൂജാദികര്‍മ്മങ്ങള്‍ സ്വായത്തമാക്കും. ഇതിന് ശേഷമായിരിക്കും അമ്മയുടെ ചുമതല ഏല്‍ക്കുക. ഉമാദേവി അന്തര്‍ജനത്തിന്റെ ഭർത്തൃസഹോദര പുത്രൻ പരേതനായ എംവി സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെ ഭാര്യയാണ് സാവിത്രി അന്തര്‍ജ്ജനം.

കോട്ടയം നാട്ടാശ്ശേരി കാഞ്ഞിരക്കോട്ടില്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യാദേവി അന്തര്‍ജ്ജനത്തിന്റെയും മകളാണ് സാവിത്രി അന്തര്‍ജ്ജനം. സുബ്രഹ്‌മണ്യൻ നമ്പൂതിരി വിവാഹം കഴിച്ചുകൊണ്ടാണ് 13-ാം വയസില്‍ മണ്ണാറശാല ഇല്ലത്തേക്ക് എത്തുന്നത്. ചെറിയമ്മയായിരുന്ന ശ്രീദേവി അന്തര്‍ജ്ജനം അന്തരിച്ചതിനെ തുടര്‍ന്നാണ് സാവിത്രി അന്തര്‍ജ്ജനം അമ്മയുടെ ചുമതലയേല്‍ക്കുന്നത്. ഇന്നലെ രാവിലെ 10.15-നാണ് മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ മുഖ്യ പൂജാരിണി അമ്മ ഉമാദേവി അന്തര്‍ജനം സമാധിയാകുന്നത്. രാത്രി വൈകിയാണ് സംസ്‌കാരം നടത്തിയത്. അനാരോഗ്യത്തെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി അമ്മ നിത്യ പൂജകളില്‍ പങ്കെടുത്തിരുന്നില്ല. അന്ത്യനാളുകളില്‍ ഏറെ അവശയായിട്ടും നാഗോപാസനയും ആചാരക്രമങ്ങളും തുടര്‍ന്നിരുന്നു. തുലാം മാസത്തില്‍ ഉള്ള ആയില്യം നക്ഷത്രത്തില്‍ ക്ഷേത്രത്തില്‍ നടത്തുന്ന വിഗ്രഹം എഴുന്നള്ളിക്കല്‍ ചടങ്ങിന് 2016-ലാണ് അമ്മ അവസാനമായി നാഗരാജാവിന്റെ വിഗ്രഹമേന്തിയത്.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.