ഇരുപത്തിയൊന്നാമത് മിസ് സൗത്ത് ഇന്ത്യ കിരീടം കേരളത്തിൻറെ ഹർഷ ശ്രീകാന്തിന് സ്വന്തം

ഇരുപത്തിയൊന്നാമത് മിസ് സൗത്ത് ഇന്ത്യ കിരീടം  കേരളത്തിൻറെ ഹർഷ ശ്രീകാന്തിന്  സ്വന്തം

മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെയും ഡിക്യുവിന്റേയും സംയുക്തസംരംഭത്തിൽ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ചിരിക്കുന്ന ഇരുപത്തിയൊന്നാമത് മിസ് സൗത്ത് ഇന്ത്യ 2023 കിരീടം കേരളത്തിൻറെ ൻറെ ഹർഷ ശ്രീകാന്തിന് സ്വന്തം.തമിഴ്‌നാടിന്റെ അക്ഷത ദാസ് ഫസ്റ്റ് റണ്ണറപ്പും കേരളത്തിൻറെ റോസ്‌മിൻ ടി സെക്കൻഡ് റണ്ണറപ്പുമായി. സെപ്റ്റംബർ 30-ന് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന മത്സരത്തിൽ വിജയിയെയും ഫസ്റ്റ് റണ്ണറപ്പിനെയും സാജ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് സി എം ഡി സാജൻ വർഗ്ഗീസ് കീരിടങ്ങളണിയിച്ചു. സെക്കൻറ് റണ്ണറപ്പിനെ വീവേഴ്‌സ് വില്ലജ് ഉടമ ശോഭ വിശ്വനാഥ് കിരീടമണിയിച്ചു. പെഗാസസ് ചെയർമാൻ ഡോ.അജിത് രവി ച്യടങ്ങിൽ സന്നിഹിതനായിരുന്നു. പറക്കാട്ട് ജൂവലറിയിലെ പ്രീതിപറക്കാട്ട് രൂപകൽപ്പന ചെയ്ത ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ സുവർണ്ണകിരീടങ്ങളാണ് വിജയികൾക്ക് സമ്മാനിച്ചത്. കൂടാതെ മിസ് സൗത്ത് ഇന്ത്യ 2023 വിജയിക്ക് 1,00,000 രൂപ വിലമതിക്കുന്ന സമ്മാനവും, ഫസ്റ്റ് റണ്ണറപ്പിനും സെക്കൻഡ് റണ്ണറപ്പിനും യഥാക്രമം 60,000 രൂപയും 40,000 രൂപയും വിലമതിക്കുന്ന സമ്മാനങ്ങളും ലഭിച്ചു. ദക്ഷിണേന്ത്യയിൽ നിന്നുള്ള മുന്നൂറിൽപ്പരം അപേക്ഷകരിൽ നിന്നും വിവിധഘട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത 19 മത്സരാർത്ഥികളാണ് മിസ് സൗത്ത് ഇന്ത്യ 2023 മത്സരവേദിയിൽ അണിനിരന്നത്.

സാജ് ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്, മെഡിമിക്സ്, യുണീക് ടൈംസ്, പറക്കാട്ട് റിസോർട്ട്സ്, അൽകാസർ, എന്നിവരാണ് പരിപാടിയുടെ പവേർഡ് ബൈ പാർട്ട്നേഴ്സ്. ഐശ്വര്യ അഡ്വെർടൈസിംഗ്, യുറ്റിവേൾഡ്, എഫ് ഐ സി എഫ്, യുറ്റിടിവി, ടൈംസ് ന്യൂ, കൽപന ഇന്റർനാഷണൽ, യൂറോപ്പ് ടൈംസ്, ഫോട്ടോജെനിക് വെഡ്ഡിങ്, ഗുഡ് ഡേ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് , റോട്ടറി കൊച്ചിൻ സ്മാർട്ട്സിറ്റി, അക്ഷയ് ഇൻകോ, ഗ്രീൻ മീഡിയ, നീനു പ്രോ ദ സൗണ്ട് എക്സ്പെർട്ട്സ്, ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ആൻഡ് ടെക്നോളോജി എന്നിവരാണ് സഹപങ്കാളികൾ.


സബ് ടൈറ്റിൽ വിജയികൾ

മിസ് പെർഫെക്റ്റ് ടെൻ – സെറീന ആൻ

മിസ് കൺജെനിയാലിറ്റി – അക്ഷത ദാസ്

മിസ് റാമ്പ് വാക്ക് – ഐശ്വര്യ

മിസ് ഫോട്ടോജെനിക് – അക്ഷത ദാസ്

മിസ് സോഷ്യൽ മീഡിയ – പ്രഗതി യാഷസ്

മിസ് പോപ്പുലർ – അനുരാധ കുമാരി

മിസ് ടാലന്റ് – ഗൗരിദേവ്

മിസ് ഹുമെൻനെസ് – ലിയ എലിസബത്ത് ജോഷി

മിസ് അഡോറബിൾ – ദീപിക കൃഷ്ണമൂർത്തി

മിസ് സെൻസേഷണൽ – നമ്രതഗൊല്ലമണ്ഡല

മിസ് വിവേഷ്യസ് – ഡോ. ദലിക

മിസ് റിനൈസെൻസ് – ലിവ്യ ലിഫിൻ

റീജിയണൽ ടൈറ്റിൽ വിജയികൾ

മിസ് ക്വീൻ കേരള – ലിവ്യ ലിഫിൻ

മിസ് ക്വീൻ കർണാടക – ഐശ്വര്യ മഗ്‌ദർ

മിസ് ക്വീൻ ആന്ധ്ര – മുഷ്ഖാൻ നയ്യാർ

മിസ് തമിഴ്നാട് – അക്ഷത ദാസ്

മിസ് ക്വീൻ തെലങ്കാന – അനുഷ കാന്തം

ഐശ്വര്യ പണ്ട്ലിക് മഗ്ദും ( കർണ്ണാടക) , അക്ഷത ദാസ് (തമിഴ്നാട്), അനുരാധ കുമാരി (തെലങ്കാന), അനുഷ കാന്തം (തെലങ്കാന ), സെറീന ആൻ ജോൺസൻ (കേരളം), ദീപിക കൃഷ്ണമൂർത്തി ( കർണ്ണാടക), ഡോ. ധാലിക ( തമിഴ്നാട് ), ഗൗരിദേവ് ആർ നായർ (കേരളം), ഹരിക കപിലവൈ (ആന്ധ്രാപ്രദേശ്), , ഹർഷ ശ്രീകാന്ത് (കേരളം), കീർത്തന എസ് ( കർണ്ണാടക), ലിവ്യ ലെഫി (കേരളം), ലിയ എലിസബത്ത് ജോഷി (കേരളം), മുസ്കൻ നയ്യാർ (ആന്ധ്രാപ്രദേശ്), നമ്രത ഗൊല്ലമണ്ഡല (തെലങ്കാന ), പ്രഗതി യാഷസ് (കർണ്ണാടക), റിതിക റെഡ്ഡി (തെലങ്കാന ), റോസ്മിൻ ടി (കേരളം), ശ്രീജ യു (ആന്ധ്രാപ്രദേശ്) എന്നിവരാണ് മറ്റ് മത്സരാർത്ഥികൾ .

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.