ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സി ബി ഐയുടെ റിപ്പോർട്ട് സി ജെ എം കോടതി അംഗീകരിച്ചു.
സോളാർത്തട്ടിപ്പ് കേസിലെ പ്രതിയെ പീഢിപ്പിച്ചുവെന്ന കേസിൽ സി ബി ഐയുടെ റിപ്പോർട്ട് സി ജെ എം കോടതി അംഗീകരിച്ചു. കേസിലെ പരാതിക്കാരിയുടെ വധം കേട്ടതിന് ശേഷമാണ് കോടതി റിപ്പോർട്ടിന് അംഗീകാരം നൽകിയത്. ഉമ്മൻ ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവില്ലെന്ന സി ബി ഐയുടെ കണ്ടെത്തലിനാണ് ഇപ്പോൾ അംഗകരിച്ചിരിക്കുന്നത്. ഇതേ ആരോപണത്തിൽ കെ സി വേണുഗോപാലിനെയും അടൂർ പ്രകാശിനെയും നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. 2012 സെപ്റ്റംബർ 19നു നാലിനു ക്ലിഫ് ഹൗസിൽവച്ച് ഉമ്മൻചാണ്ടി പീഢിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.
Photo Courtesy : Google/ images are subject to copyright