ഇന്ത്യയുടെ ആദ്യസൗരദൗത്യം ആദിത്യ എൽ 1വിജയകരമായി വിക്ഷേപിച്ചു
സൂര്യനെ പഠിക്കാനുള്ള സൗരദൗത്യം ആദിത്യ എൽ 1വിജയകരമായി വിക്ഷേപിച്ചു. പകൽ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി57 റോക്കറ്റിലാണ് വിക്ഷേപണം നടന്നത്. വിക്ഷേപണത്തിൻ്റെ കൗണ്ട് ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. നിശ്ചയിച്ച പ്രകാരമുള്ള സമയമായ ശനിയാഴ്ച 11.50ന് 1480,7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽ വി – എക്സ്എൽ സി 57 റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണത്തിന് പിന്നാലെ ആദ്യ മൂന്ന് ഘട്ടങ്ങൾ വിജയകരമായി പൂർത്തിയായതായി ഐഎസ്ആഒ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright