എസ്പിജി തലവൻ അരുൺകുമാർ സിൻഹ അന്തരിച്ചു

എസ്പിജി തലവൻ അരുൺകുമാർ  സിൻഹ അന്തരിച്ചു

സ്പെഷല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പ് (എസ്പിജി) തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. കാൻസർ ബാധിതനായിരുന്നു. 2016 മുതല്‍ എസ്പിജി ഡയറക്ടറാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. 1987 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായിരുന്നു. ഇന്ന് പുലര്‍ച്ചെയാണു അന്ത്യം. അരുൺ കുമാർ സിൻഹ ക്രമസമാധന ചുമതല വഹിച്ചിരുന്ന കാലത്താണു മാലിദ്വീപ് പ്രസിഡന്റായിരുന്ന അബ്ദുൽ ഗയൂമിനെ വധിക്കാൻ ശ്രമിച്ച മുഖ്യ സൂത്രധാരനെ തലസ്ഥാനത്തു നിന്നു പിടികൂടിയത്. തിരുവനന്തപുരത്തു ഡിസിപി കമ്മിഷണർ, റേഞ്ച് ഐജി, ഇന്റലിജൻസ് ഐജി, അഡ്മിനിസ്ട്രേഷൻ ഐജി എന്നിങ്ങനെ കേരള പൊലീസിലെ പ്രധാന സ്ഥാനങ്ങൾ അരുൺ കുമാർ സിൻഹ വഹിച്ചിട്ടുണ്ട്. സ്തുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും സിൻഹയ്ക്കു ലഭിച്ചിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.