ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ഉത്ഘാടനം ഇന്ന്
കേരളത്തിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. കൊച്ചിയില്‍ ഇന്ത്യയിലെ ആദ്യ വാട്ടര്‍മെട്രോ ഒരുക്കിയതിന് പിന്നാലെ വാഗമണ്ണില്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ഉത്ഘാടനത്തിന് തയ്യാറായി. പാലം ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം സാഹസികവിനോദ പാര്‍ക്കും ഇന്ന് തുറക്കും. സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി നിര്‍മ്മിച്ച പാലം കാന്റിലിവര്‍ മാതൃകയിലാണ് ഒരുക്കിയത്.
Photo Courtesy : Google/ images are subject to copyright