കെ ബി ഗണേശ് കുമാറിനെതിരെ ഗുരുതരാരോപണവുമായി സോളാർ പീഢനക്കേസിലെ പരാതിക്കാരി
കെ ബി ഗണേശ് കുമാറിനെതിരെ ഗുരുതരാരോപണവുമായി സോളാര്‍ പീഢനക്കേസിലെ പരാതിക്കാരി. സോളാര്‍ തട്ടിപ്പുകേസില്‍ ജയില്‍മോചിതയായ തന്നെ ഗണേശ് കുമാര്‍ ആറ് മാസം ബന്ധുവീട്ടില്‍ താമസിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. 2014 ഫെബ്രുവരിയിലാണ് പരാതിക്കാരി ജയിലില്‍ നിന്നിറങ്ങിയത്. അവിടെ നിന്ന് ഗണേശ് കുമാറിന്റെ ബന്ധുവീട്ടിലേക്കാണ് ആദ്യം കൊണ്ടുപോയത്. ആറ് മാസത്തോളം ആ വീട്ടില്‍ താമസിപ്പിച്ചു. അതെന്തിനായിരുന്നുവെന്ന് ഗണേശ് തന്നെ പറയട്ടെയെന്നും യുവതി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്തിനായിരുന്നു ആ വീട്ടില്‍ താമസിപ്പിച്ചുവെന്നതിന്റെ പിന്നാമ്പുറകഥകള്‍ പുറത്തുപറഞ്ഞാല്‍ അവരുടെ മുഖം മോശമാകുമെന്നും, ആര് ബാലകൃഷ്ണപിള്ളയും കോണ്‍ഗ്രസ് നേതാക്കളും മൊഴി മാറ്റാൻ സമ്മര്‍ദം ചെലുത്തിയെന്നും യുവതി ആരോപിച്ചു. പരാതിക്കാരി ആദ്യമായിട്ടാണ് ഗണേശ് കുമാറിനെതിരെ ആരോപണമുന്നയിക്കുന്നത്.
Photo Courtesy : Google/ images are subject to copyright