ഖാലിസ്താനി ഭീകരന്റെ വധം: ട്രൂഡോയുടെ പരാമര്‍ശം അസംബന്ധമെന്ന് ഇന്ത്യ;ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ പുറത്താക്കി കാനഡ

ഖാലിസ്താനി ഭീകരന്റെ വധം: ട്രൂഡോയുടെ പരാമര്‍ശം അസംബന്ധമെന്ന് ഇന്ത്യ;ഇന്ത്യൻ  നയതന്ത്രപ്രതിനിധിയെ പുറത്താക്കി കാനഡ

കാനഡയില്‍ കഴിഞ്ഞ ജൂണില്‍ ഖാലിസ്താനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നജ്ജാര്‍ കൊല്ലപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം ഇന്ത്യ- കാനഡ ബന്ധത്തെ ഉലയ്ക്കുന്നു. ഖലിസ്ഥാനിഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രത്തെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. കാനഡയില്‍ കൊല്ലപ്പെട്ട ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഇന്ത്യ തലയ്ക്ക് 10 ലക്ഷം വിലയിട്ടിരിക്കുന്ന കൊടും ഭീകരന്‍. 1997 ല്‍ ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് കുടിയേറിയ ഇയാള്‍ അവിടെ ഇരുന്നു കൊണ്ട് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെ ന്ന ആരോപണത്തില്‍ തീവ്രവാദവിരുദ്ധഏജന്‍സി ഉള്‍പ്പെടെ അന്വേഷണം നടത്തുന്നുണ്ട്.

ഈ വര്‍ഷം ജൂണ്‍ 18 നായിരുന്നു നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്തുവെച്ച്‌ അനേകം തവണ വെടിയേല്‍ക്കുകയായിരുന്നു. ജലന്ധറിലെ ഭര്‍സിംഗ് പുരു ഗ്രാമത്തില്‍ ജനിച്ച നിജ്ജര്‍ 1997 ലാണ് ക്യാനഡയിലേക്ക് കുടിയേറിയത്. അവിടെ ഒരു പ്ലംബറായി ജോലി ചെയ്തു. വിവാഹിതനായ ഇയാള്‍ക്ക് രണ്ടു ആണ്‍മക്കളുമുണ്ട്. കാനഡയിലേക്ക് കുടിയേറിയത് മുതല്‍ ഖലിസ്ഥാന്‍ തീവ്രവാദി സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വന്നു. ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവനായ ഇയാള്‍ മറ്റൊരു നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റീസ് സംഘനയുടേയും ഭാഗമായിരുന്നു. 2020 ലാണ് ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. 2007 ല്‍ ലുധിയാനയിലെ ഒരു തീയറ്ററില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോംബ് സ്‌ഫോടനകേസ്, 2009 ല്‍ രാഷ്ട്രീയ സിഖ് സംഗത് പ്രസിഡന്റ് റൂല്‍ഡാസിംഗ് വധക്കേസ് എന്നിങ്ങനെ വിവിധ കേസുകളില്‍ ഇന്ത്യ തിരയുന്നയാളാണ് നിജ്ജാര്‍. പഞ്ചാബിലെ ജലന്ധറില്‍ ഒരു പൂജാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ ഇയാളുടെ തലയ്ക്ക് എന്‍ഐഎ 10 ലക്ഷം വില പറഞ്ഞത്. കാനഡ, യുകെ, യുഎസ് എന്നിവിടങ്ങളിലെ നയതന്ത്ര ഓഫീസുകള്‍ ആക്രമിച്ച കേസിലും അന്വേഷണം നേരിടുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിഖുകാര്‍ ഏറ്റവും കൂടുതല്‍ കുടിയേറുന്ന രാജ്യമാണ് കാനഡ.

നജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയുടെ ഏജന്റുമാരാണെന്ന വിശ്വസനീയമായ തെളിവുകള്‍ ഉണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ തുടര്‍ന്ന് ഇന്ത്യാ കാനഡാ ബന്ധം വഷളായി മാറിയിട്ടുണ്ട്. ആരോപണത്തോട് ശക്തമായി പ്രതികരിച്ച ഇന്ത്യ ഇത്തരം ആരോപണങ്ങള്‍ ഖലിസ്ഥാന്‍ ഭീകരവാദികളില്‍ നിന്നുള്ള ശ്രദ്ധ തിരിക്കാനേ ഉപകരിക്കുവെന്നും കാനഡ അഭയം നല്‍കുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്നവര്‍ക്കാണെന്നും പറഞ്ഞു.
ഈ വിഷയത്തില്‍ കനേഡിയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനരാഹിത്യങ്ങള്‍ ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള ആശങ്കയാണെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. കൊലപാതകവും മനുഷ്യക്കടത്തും സംഘടിത കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ ഇന്ത്യയിലെ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡ ഇടം നല്‍കുന്നത് പുതിയ കാര്യമല്ലെന്നും കാനഡയിലെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരേ ശക്തവും ഉചിതവുമായ നടപടി എടുക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.