ജെഫ് ജോൺ കൊല്ലപ്പെട്ട സംഭവം; പ്രതികളുമായി അന്വേഷണ സംഘം ഗോവയിലേക്ക്
എറണാകുളം തേവര സ്വദേശി ഗോവയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളുമായി അന്വേഷണ സംഘം ഗോവയിലേക്ക് . പ്രതികളായ അനില്‍ ചാക്കോ, സ്റ്റെഫിൻ, വിഷ്ണു എന്നിവരെ കൊലപാതകം നടന്ന ഗോവയിലെ അഞ്ചുനയിലെത്തിച്ച് തെളിവെടുക്കുന്നതിന്റെ ഭാഗമായാണ് സംഘം പോകുന്നത്. കഴിഞ്ഞ ദിവസം പ്രതികളെ പന്ത്രണ്ട് ദിവസത്തേക്ക് പോലീസ് കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു. എന്നാല്‍ പ്രതികളില്‍ ചിലര്‍ക്ക് ആരോഗ്യ പ്രശ്നം ഉണ്ടായതിനാല്‍ യാത്ര ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കൊല ചെയ്യപ്പെട്ട ജെഫ് ജോണിന്റെ ബന്ധുക്കളും അന്വേഷണസംഘത്തിനൊപ്പമുണ്ടാകും. വടക്കൻ ഗോവയിലെ ആളൊഴിഞ്ഞ കുന്നിൻപ്രദേശത്ത് വച്ചാണ് ജെഫ് ജോണിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി. 2021ലാണ് കൊച്ചി തേവര സ്വദേശി ജെഫ് ജോണിനെ ഗോവയില്‍ വച്ച് കാണാതാകുന്നതും തുടര്‍ന്ന് കൊല്ലപ്പെടുന്നതും. ലഹരി മരുന്ന് ഇടപാടിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
Photo Courtesy : Google/ images are subject to copyright

