പാറശാലയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒൻപതാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ചു.

പാറശാലയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒൻപതാം  ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ചു.

പാറശാല ഗവ. ജിഎച്ച്‌എസ്.എസിലാണ് ഇന്നലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥി കൃഷ്ണകുമാറിന്റെ കൈയ്യാണ് സഹപാഠികള്‍ തല്ലിയൊടിച്ചത്. ക്ലാസ് ലീഡറാണ് കൃഷ്ണകുമാര്‍. ഇന്നലെ രാവിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ക്ലാസില്‍ വഴക്കുണ്ടായിരുന്നു. അതില്‍ ഇടപെട്ടതോടെ ഉച്ചയ്ക്കും അടിക്കാന്‍ ശ്രമിച്ചു. മാറിനിന്നപ്പോള്‍ ഉച്ചകഴിഞ്ഞുള്ള ഇന്റര്‍വെല്‍ സമയത്ത് ഒരു വിദ്യാര്‍ത്ഥിയെ സംഘം വീണ്ടും മര്‍ദ്ദിച്ചു. ഇതില്‍ ഇടപെട്ടതോടെ കൃഷ്ണകുമാറിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
രാവിലെയുണ്ടായ വഴക്കില്‍ ഇടപെടതും അധ്യാപകരെ വിവരം അറിയിച്ചതുമാണ് കൃഷ്ണകുമാറിനെ മര്‍ദ്ദിക്കാന്‍ കാരണം. സ്‌കൂള്‍ അധികൃതര്‍ വിവരം പോലീസിന്‍െ അറിയിച്ചു. ആക്രമിച്ചവര്‍ പ്രായപൂര്‍ത്തിയാാത്ത വിദ്യാര്‍ത്ഥികള്‍ ആയതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിടാനാണ് പോലീസിന്റെയും സ്‌കൂള്‍ അധികൃതരുടെയും തീരുമാനം.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.