സഹോദരനെ കൊന്ന് കുഴിച്ചുമൂടി കുഴിയിൽ അടയാളമായി മാവിൻതൈ നട്ടു
മാവിന്തൈയ്ക്കായുള്ള അമ്മയുടെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് മകന്റെ മൃതദേഹം. വണ്ടിത്തടം സ്വദേശി രാജാണു കൊല്ലപ്പെട്ടത്. രാജിന്റെ മൂത്ത സഹോദരന് ബിനു(45)വിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജിനെ കൊലപ്പെടുത്തിയ ശേഷം വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നെന്നു പോലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ചു പോലീസ് ഭാഷ്യം ഇങ്ങനെ; കൊല്ലപ്പെട്ട രാജും ബിനും അമ്മയ്ക്കൊപ്പം വണ്ടിത്തടത്തെ വീട്ടിലായിരുന്നു താമസം. ഓണത്തോടനുബന്ധിച്ച് അമ്മ ബന്ധുവീട്ടില്‍ പോയി. ഉത്രാടദിനത്തിലാണു രാജിനെ കാണാതായത്. മടങ്ങിയെത്തിയ ശേഷം അമ്മ അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. രാജിന്റെ ഫോണും സ്വിച്ച് ഓഫായിരുന്നു. അയാള്‍ ജോലിക്കായി എവിടെയെങ്കിലും പോയിട്ടുണ്ടാകാമെന്നാണ് അമ്മ കരുതിയത്. ഇതിനിടെയാണു വീട്ടുവളപ്പില്‍ നട്ട മാവിന്‍തൈ കാണാതായത്. വീട്ടില്‍നിന്ന് 20 മീറ്റര്‍ അകലെ മാവിന്‍തൈ പുതിയ കുഴിയില്‍ അവര്‍ കണ്ടെത്തി. സംശയം തോന്നി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് കുടുംബവീട്ടില്‍ പരിശോധന നടത്തി. സംശയം തോന്നി ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണു കൊലപാതകം സംബന്ധിച്ച സൂചന ലഭിച്ചത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെയാണ് രാജ് കൊല്ലപ്പെട്ടതെന്നും തുടര്‍ന്ന് മൃതദേഹം കുഴിച്ചിട്ടുവെന്നും ബിനു പോലീസിനോട് പറഞ്ഞു. ഇതനുസരിച്ച് പോലീസ് കുഴിയിലെ മണ്ണ് മാറ്റിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. ബിനുവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു പോലീസ് അറിയിച്ചു.
Photo Courtesy : Google/ images are subject to copyright