ഭൂമിയുടെയും ചന്ദ്രന്‍റെയും സെൽഫിയെടുത്ത് ആദിത്യ എൽ 1

ഭൂമിയുടെയും ചന്ദ്രന്‍റെയും സെൽഫിയെടുത്ത് ആദിത്യ എൽ 1

ഇന്ത്യയുടെ ആദ്യ സൗരനിരീക്ഷണബഹിരാകാശപേടകമായ ആദിത്യ എല്‍1 പകര്‍ത്തിയ ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രം പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. ഭൂമിയെ വലുതായി ചിത്രത്തില്‍ കാണാം. ഭൂമിക്ക് ഏറെ അകലെയായി വലംവെക്കുന്ന ചെറിയ ചന്ദ്രനെയും ചിത്രത്തില്‍ കാണാൻ സാധിക്കും. നിലവില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ വലംവെക്കുന്ന ആദിത്യ ഈ സെപ്റ്റംബര്‍ നാലിനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇതോടൊപ്പം, പേടകം പകര്‍ത്തിയ രണ്ട് പരീക്ഷണോപകരണങ്ങളുടെ ചിത്രവും ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടിട്ടുണ്ട്. സോളാര്‍ കൊറോണയെ കുറിച്ചുള്ള പഠനത്തിനുള്ള ഉപകരണമായ വിസിബിള്‍ ലൈൻ എമിഷൻ കൊറോണഗ്രാഫ് (VELC), സൂര്യന്‍റെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍ എന്നിവയുടെ ചിത്രീകരണത്തിനുള്ള ഉപകരണമായ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് (SUIT) എന്നിവയാണ് ആഉപകരണങ്ങള്‍. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സും വിസിബിള്‍ ലൈൻ എമിഷൻ കൊറോണഗ്രാഫ് പൂനെയിലെ ഇന്‍റര്‍ യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ആസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സുമാണ് വിസിബിള്‍ ലൈൻ എമിഷൻ കൊറോണഗ്രാഫ് നിർമ്മിച്ചത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.