സോളാർ പീഢനക്കേസ്; ഹൈബി ഈഡൻ എം പി യെ കുറ്റവിക്തനാക്കി
സോളാർ പീഢനക്കേസിൽ കോൺഗ്രസ് എംപി ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. അന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജ്ജി തള്ളിയാണ് കോടതി നടപടി സ്വീകടിച്ചത്. എംഎൽഎ ഹോസ്റ്റലിൽ വെച്ച് ഹൈബി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പരാതിയിൽ ഒരു കഴമ്പുമില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും സിബിഐ കണ്ടെത്തി. സംഭവത്തിന് സാക്ഷികളോ തെളിവുകളോ ഇല്ലെന്നും സിബിഐ റിപ്പോർട്ടിലുണ്ട്.
Photo Courtesy : Google/ images are subject to copyright