ഇന്ത്യയുമായുള്ള നയതന്ത്രത്തർക്കത്തിൽ കടുത്ത നടപടികൾ സ്വീകരിച്ച് കാനഡ

ഇന്ത്യയുമായുള്ള നയതന്ത്രത്തർക്കത്തിൽ  കടുത്ത നടപടികൾ സ്വീകരിച്ച്  കാനഡ

നയതന്ത്രത്തർക്കത്തിൽ കടുത്ത നടപടികളിലേക്ക് കടന്ന് കാനഡ. കാനഡ ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിലെ വിസ സർവ്വീസ് നിർത്തിവെച്ചു . ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സർവ്വീസാണ് നിർത്തിയത്. ഇതിന് പുറമെ 41 നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ പിൻവലിച്ചു. ഈ ആവശ്യം നേരത്തെതന്നെ ഇന്ത്യ ഉന്നയിച്ചതാണ്. ഇന്ത്യയുടെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന് വിശദീകരിച്ച കാനഡ ഇന്ത്യയുടെ നടപടി നയതന്ത്രചട്ടങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി. ഇതിനിടെ കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ദില്ലിയിൽ മടങ്ങിയെത്തി.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.