കണ്ണൂരിൽ ന​ഗരമധ്യത്തിലെ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി:വൻ ദുരന്തമൊഴിവായി

കണ്ണൂരിൽ  ന​ഗരമധ്യത്തിലെ പെട്രോൾ  പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി:വൻ ദുരന്തമൊഴിവായി

കണ്ണൂരിൽ ന​ഗരമധ്യത്തിലെ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി. ആർക്കും പരിക്കില്ല. പെട്രോൾ നിറയ്ക്കുന്ന മെഷിന് കേടുപാടുകൾ സംഭവിച്ചു. ഈ സംഭവത്തിൽ പുറത്തു വരുന്നത് ​ഗുരുതരമായ വസ്തുതകളാണ്. ഒഴിവായത് വൻദുരന്തമാണെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു. ഡിവൈഡർ ഇടിച്ചു തെറിപ്പിച്ച് ജീപ്പ് പമ്പിലേക്ക് പാഞ്ഞുവരികയായിരുന്നുവെന്ന് പെട്രോൾ പമ്പ് ജീവനക്കാരൻ പറഞ്ഞു. തുരുമ്പെടുത്ത നിലയിലായ ജീപ്പിന്റെ ബമ്പർ കെട്ടിവെച്ചിരുന്നത് പ്ലാസ്റ്റിക് കയറുകൊണ്ടാണ്. ഇൻഷുറൻസും ഉണ്ടായിരുന്നില്ല. പമ്പിലേക്ക് ഇടിച്ചു കയറിയ ജീപ്പിലുണ്ടായിരുന്ന രണ്ട് പേരെ അപകടത്തിന് ശേഷം കാണാനുമില്ലെന്ന് പമ്പ് ജീവനക്കാരൻ വ്യക്തമാക്കി. ജീപ്പിന്റെ ഭാ​ഗങ്ങളെല്ലാം തുരുമ്പിച്ച അവസ്ഥയിലാണ്.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.