പ്രമുഖ പരിസ്ഥിതിപ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു

പ്രമുഖ പരിസ്ഥിതിപ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു

പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിച്ചയാള്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്നുവദ്ദേഹം. കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും ഒട്ടെറെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം പ്രകൃതിക്കുവേണ്ടി ജീവിതം മാറ്റി വെച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഒട്ടേറെ കാര്യങ്ങളിലൂടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കൂടാതെ കോളേജ് അദ്ധ്യാപകനും സിനിമാപ്രവര്‍ത്തകനുമൊക്കെയായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജില്‍ അധ്യാപകനായിരുന്ന അദ്ദേഹം അമ്മ അറിയാൻ, ഷട്ടര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വയനാട് ചുരത്തിലെ മഴ നടത്തത്തില്‍ സ്ഥിരം പങ്കാളിയായിരുന്നു. പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയും ധരിച്ച്‌ പ്രകൃതിയെയും പച്ചപ്പിനെയും നിരന്തരം അനുസ്മരിപ്പിച്ചായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.