പ്രമുഖചലച്ചിത്ര നിർമ്മാതാവ് പി.വി. ഗംഗാധരൻ അന്തരിച്ചു

പ്രമുഖചലച്ചിത്ര നിർമ്മാതാവ് പി.വി. ഗംഗാധരൻ അന്തരിച്ചു

പ്രമുഖചലച്ചിത്ര നിർമ്മാതാവും വ്യവസായിയുമായിരുന്ന പി.വി. ഗംഗാധരന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയലായിരുന്നു അന്ത്യം. 1977 ലെ സുജാതയില്‍ തുടങ്ങി നോട്ട് ബുക്ക് വരെ അനേകം സിനിമകള്‍ മലയാളത്തിന് നല്‍കിയ മികച്ച നിര്‍മ്മാതാവായിരുന്നു. സമീപകാലത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന ബാനറിലാണ് സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. ഇരുപതിലേറെ മലയാളചലച്ചിത്രങ്ങള്‍ ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. അങ്ങാടി, വടക്കന്‍ വീരാഗാഥ വരെ ഹിറ്റു സിനിമകള്‍ക്കൊപ്പം തന്നെ ശാന്തം, സ്വന്തം ജാനകിക്കുട്ടിക്ക് പോലെയുള്ള കലാമൂല്യമുള്ള സിനിമയും അദ്ദേഹം എടുത്തിരുന്നു. സുജാത എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് അദ്ദേഹം നിര്‍മ്മാണരംഗത്തേക്ക് പ്രവേശിച്ചത്. 2006 ല്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്കായിരുന്നു അവസാനം നിര്‍മ്മിച്ച സിനിമ. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള മുന്‍നിര നടന്മാരുടെ മികച്ച സിനിമകള്‍ ചെയ്യുകയും സത്യന്‍ അന്തിക്കാടും ഹരിഹരനും ഐവിശശിയും ഷാജി കൈലാസും അടക്കമുള്ള മുന്‍നിര സംവിധായകരുമായി ചേര്‍ന്ന് സിനിമകളും ഒരുക്കിയിട്ടുള്ളയാളാണ് ഗംഗാധരന്‍.

അങ്ങാടി, കാറ്റത്തെക്കിളിക്കൂട്, ഒരു വടക്കന്‍ വീരഗാഥ, ഏകലവ്യന്‍, തൂവല്‍ക്കൊട്ടാരം, കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, കൊച്ചുകൊച്ചു സന്തോഷം, അച്ചുവിന്റെ അമ്മ, യെസ് യുവര്‍ ഓണര്‍ തുടങ്ങിയ മലയാളത്തിലെ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച അദ്ദേഹം ഹരിഹരന്‍, ഐവി ശശി, ഭരതന്‍, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, സിബി മലയില്‍, ഷാജി കൈലാസ്, ജയരാജ്, വിഎം വിനു, ബാലചന്ദ്രമേനോന്‍ തുടങ്ങിയവര്‍ക്കൊപ്പം സിനിമ ചെയ്തു. മമ്മൂട്ടിയും മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ജയറാം തുടങ്ങിയ മുന്‍നിര നടന്മാര്‍ നായകന്മാരായ സിനിമകളും എടുത്തിട്ടുണ്ട്.

സിനിമയ്ക്കും വ്യാവസായിക മേഖലയ്ക്കുമൊപ്പം രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. 2011 ല്‍ കോഴിക്കോട് നോര്‍ത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. 1961-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഇദ്ദേഹം 2005 മുതല്‍ എ.ഐ.സി.സി. അംഗമാണ്. കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ്, മാതൃഭൂമി എന്നിവയുടെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്ബനീസ് തുടങ്ങിയ പി.വി. സാമിയുടെയും മാധവി സാമിയുടെയും മകനായി കോഴിക്കോട് ജില്ലയില്‍ 1943-ലാണ് പി.വി. ഗംഗാധരന്‍ ജനിച്ചത്. ചലച്ചിത്ര നിര്‍മ്മാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ മക്കളാണ്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.