വനിതകളുടെ 5000 മീറ്ററിൽ ഇന്ത്യയുടെ പാറുൾ ചൗധരിയ്ക്ക് സ്വർണ്ണം

വനിതകളുടെ 5000 മീറ്ററിൽ  ഇന്ത്യയുടെ പാറുൾ  ചൗധരിയ്ക്ക് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 14-ാം സ്വര്‍ണ്ണം. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരി സ്വര്‍ണ്ണം നേടി. അത്ഭുതക്കുതിപ്പ് നടത്തിയാണ് താരം ഒന്നാമതെത്തിയത്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലം നേടി. ഒരു ഘട്ടത്തിൽ പിറകിൽ പോയ വിദ്യ അവസാന നിമിഷം കുതിപ്പ് നടത്തി മൂന്നാമത് ഫിനിഷ് ചെയ്യുകയായിരുന്നു. സ്ക്വാഷിൽ നിന്ന് ഇന്ത്യരണ്ട് മെഡൽ ഉറപ്പിച്ചിട്ടുണ്ട്. പുരുഷ സിംഗിൾസിലും മിക്സഡ് ഡബിൾസിലും ഇന്ത്യ സെമിയിലെത്തി. മിക്സഡ് ഡബിൾസിൽ സ്ക്വാഷിൽ മലയാളി താരം ദീപിക പള്ളിക്കൽ-ഹരിന്ദർ പാൽ സിങ് സഖ്യവും പുരുഷ സിംഗിൾസിൽ സൗരവ് ഘോഷാലും സെമിയിലെത്തി.

Photo Courtesy : Google/ images are subject to copyright       

                   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.